നിർഭയ കേസിൽ വ്യാജ സത്യവാങ്മൂലം സമർപ്പിച്ച അഭിഭാഷകൻ എ പി സിങിന് ഡൽഹി ബാർ കൗൺസിൽ നോട്ടീസയച്ചു. നിർഭയ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പവൻ കുമാർ ഗുപ്തയ്ക്ക് വേണ്ടിയാണ് എ പി സിങ് വ്യാജ സത്യാവാങ്മൂലം കോടതിയിൽ നൽകിയത്. നടപടികൾ വൈകിപ്പിക്കുന്നതിന്റെ ഭാഗമായി സിങ് വിചാരണയ്ക്ക് ഹാജരാകാതിരിക്കുകയും ചെയ്തു. തുടർന്ന് എ പി സിങിനെതിരെ നടപടിയെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി ബാർ കൗൺസിലിനോട് ആവശ്യപ്പെടുകയായിരുന്നു.
രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനാണ് ബാർ കൗൺസിൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റകൃത്യം ചെയ്യുമ്പോള്‍ പവൻ കുമാർ ഗുപ്തയ്ക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് കാണിച്ചാണ് എ പി സിങ് കഴിഞ്ഞ ഡിസംബറിൽ സത്യവാങ്മൂലം സമർപ്പിച്ചത്. എന്നാല്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി അഭിഭാഷകന് എ പി സിങിന് 25,000 രൂപ പിഴ ചുമത്തി. പല തവണ ആവശ്യപ്പെട്ടിട്ടും കോടതിയില്‍ ഹാജരാകാന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് കോടതി പിഴ ചുമത്തിയത്. പ്രതിയുടെ പ്രായം സംബന്ധിച്ച വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ച അഭിഭാഷകനെതിരെ നടപടി സ്വീകരിക്കാന്‍ കോടതി ഡല്‍ഹി ബാര്‍ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.