വ്യാജ ഹര്‍ത്താല്‍ പ്രചരണം നടത്തിയ പോലിസുകാരനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു

Web Desk
Posted on April 22, 2018, 11:49 am

കോഴിക്കോട് :  വ്യാജ ഹർത്താൽ പ്രചാരണം നടത്തിയവർക്കെതിരെയുള്ള നടപടി പുരോഗമിക്കുന്നു. വാട്സാപ്പ് വഴി വ്യാജ ഹര്‍ത്താല്‍ പ്രചരണം നടത്തിയ പോലിസുകാരനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. കോഴിക്കോട് നാദാപുരം കണ്‍ട്രോള്‍ റൂമിലെ ഡ്രൈവറായ അഷ്റഫിനെയാണ് കോഴിക്കോട് റൂറല്‍ എസ് പി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. നേരത്തെ ഇയാള്‍ വാട്സാപ്പ് വഴി വ്യാജ ഹര്‍ത്താലിനെ പിന്തുണച്ച്‌ നാദപുരത്തെ പോലീസുകാരുടെ ഔദ്യോഗിക വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ സന്ദേശമയച്ചിരുന്നു.