Janayugom Online
പ്രതീകാത്മക ചിത്രം

ഹെൽമെറ്റ് വാങ്ങാൻ പോകുന്നവർ ഇവരെ സൂക്ഷിക്കുക: തലസ്ഥാനത്ത് പിടിയിലായത് രണ്ട് പേർ

Web Desk
Posted on December 06, 2019, 8:41 pm

തിരുവനന്തപുരം: ഇരു ചക്രക വാഹനങ്ങളിൽ പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ വ്യാജ ഹെൽമറ്റ് വിൽപന പെരുകിയിരിക്കുകയാണ്. കുറഞ്ഞ വിലയ്ക്ക് ഹെൽമെറ്റ് ലഭിക്കുമെന്ന് കേൾക്കുമ്പോൾ അത് വാങ്ങാൻ പോകുന്നവർ സൂക്ഷിക്കുക. തലയ്ക്ക് യാതോരു വിധ സംരക്ഷണവും നൽകാത്ത ഗുണ നിലവാരം കുറഞ്ഞ ഹെൽമെറ്റുകളുമായാണ് വിൽപ്പനക്കാർ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിൽ വിൽപ്പന നടത്തിയ ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ട് പേരാണ് പിടിയിലായിരിക്കുന്നത്.

you may also like this video

തിരുവനന്തപുരം തൈക്കാട് നിന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ഇരുവരേയും പിടികൂടിയത്. ഗുണനിലവാരമില്ലാത്ത ഹെൽമറ്റാണ് ഇവർ വിറ്റതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിൻ സീറ്റിലുള്ളവർക്കും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഡിസംബർ ഒന്നിനാണ് നിലവിൽ വന്നത്.