24 April 2024, Wednesday

വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി: കീഴടങ്ങാന്‍ നിര്‍ദേശം

Janayugom Webdesk
കൊച്ചി
September 17, 2021 3:00 pm

ആലപ്പുഴ കോടതിയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാന്‍ സെസിയോട് കോടതി നിര്‍ദേശിച്ചു. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും ജസ്റ്റിസ് വി ഷര്‍സി ഉത്തരവില്‍ വ്യക്തമാക്കി.

സെസി, അഭിഭാഷക ബിരുദം നേടിയിട്ടില്ലെന്നു വ്യക്തമായതോടെയാണ് പൊലീസ് കേസെടുത്തത്. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയിലായിരുന്നു പൊലീസ് നടപടി. തനിക്കെതിരെ ചുമത്തിയ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നും ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കള്‍ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് സെസി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞത്.

അറസ്റ്റിനായി പൊലീസ് ഇവരെ അന്വേഷിക്കുന്നതിനിടെ കണ്ണുവെട്ടിച്ചു ആലപ്പുഴ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയെങ്കിലും ജാമ്യം ലഭിക്കാനിടയില്ലെന്നു വ്യക്തമായതോടെ മുങ്ങുകയായിരുന്നു. ആള്‍മാറാട്ടം, വഞ്ചനാക്കുറ്റം തുടങ്ങി ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്നു വ്യക്തമായതോടെയാണ് മുങ്ങിയത്.ലോയേഴ്‌സ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും വിജയിച്ചിരുന്നു. അതിനു പുറമേ ലീഗല്‍ സര്‍വീസ് അതോറിട്ടിയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ അഭിഭാഷക കമ്മിഷനുകളിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യോഗ്യത ഇല്ലാത്ത ഒരാള്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച്‌ കോടതി വിധി പറഞ്ഞ സംഭവങ്ങളുമുണ്ട്. ഇതെല്ലാം വഞ്ചനയുടെ പരിധിയില്‍ വരുമെന്ന വിലയിരുത്തലിലാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.

എന്നാല്‍ തനിക്കെതിരായ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് സെസി സേവ്യര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. മനപ്പൂര്‍വ്വം ആള്‍മാറാട്ടം നടത്തിയിട്ടില്ല. സുഹൃത്തുക്കള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് സെസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്.

Eng­lish Sum­ma­ry : fake lawyer sesy xaviers bail plea reject­ed by highcourt

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.