6 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 5, 2024
December 4, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024
December 2, 2024
December 1, 2024

വ്യാജ മാർക്ക്​ഷീറ്റ്​ : ബിജെപി എംഎൽഎയെ അയോഗ്യനാക്കി

Janayugom Webdesk
അയോധ്യ
December 10, 2021 10:26 pm

ഉത്തർപ്രദേശിൽ വ്യാജ മാർക്ക്​ഷീറ്റ്​ കേസിൽ ശിക്ഷിക്കപ്പെട്ടതിന്​ പിന്നാലെ ബിജെപി എംഎൽഎ ഇന്ദ്രപ്രതാപ്​ എന്ന ഖാബു തിവാരിയെ അയോഗ്യനാക്കി. കോളജിൽ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി പ്രവേശനം നേടിയെന്ന കേസിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. അഞ്ച്​ വർഷ​ത്തെ തടവ്​ ശിക്ഷയാണ്​ പ്രത്യേക കോടതി ഇയാൾക്ക്​ നൽകിയത്​. ഖാബു തിവാരിയെ പുറത്താക്കിയെന്ന വിവരം യുപി നിയമസഭ പ്രിൻസിപ്പൽ സെക്രട്ടറിയാണ്​ അറിയിച്ചത്.

2017ലാണ്​ തിവാരി യുപി എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്​. പ്രത്യേക കോടതി ജഡ്​ജി പൂജ സിങ്ങാണ്​ തിവാരിക്കെതിരായ നിർണായക വിധി പുറപ്പെടുവിച്ചത്​. തിവാരിക്ക്​ 8,000 രൂപ പിഴ വിധിക്കുകയും ചെയ്​തു. 1992ലാണ്​ തിവാരിക്കെതിരായ പരാതി സാകേത്​ ഡിഗ്രി കോളജ്​ പ്രിൻസിപ്പൽ റാം ത്രിപാഠി നൽകുന്നത്​. വ്യാജ സർട്ടിഫിക്കറ്റുകളുണ്ടാക്കി കോളജിൽ അഡ്​മിഷൻ നേടിയെന്നായിരുന്നു പരാതി.

eng­lish sum­ma­ry; Fake mark sheet: BJP dis­qual­i­fies MLA

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.