വ്യാജപ്രചാരണത്തെ തുടർന്ന് ഡല്‍ഹിയില്‍ 24 പേര് അറസ്റ്റിലായി. എം ബി റോഡിലെ ശര്‍മ്മാ മാര്‍ക്കറ്റിലേക്ക് മുസ്ലീങ്ങള്‍ വാളുമായി വരുന്നെന്ന കിംവദന്തി പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്.സെന്‍ട്രല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും രണ്ടു പേരെയും വടക്കു പടിഞ്ഞാറന്‍ ഡിസ്ട്രിക്റ്റില്‍ നിന്നും 21 പേരെയും രോഹിണിയില്‍ നിന്നും ഒരാളെയുമാണ് വ്യാജ പ്രചാരണത്തിന്റെ പേരില്‍ അറസ്റ്റു ചെയ്തതെന്ന് സൗത്ത് ഡല്‍ഹി ഡിസിപി പറഞ്ഞു.
ഇതില്‍ 18 പേര്‍ക്കെതിരെ നടപടിയെടുത്തെന്നും രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും കലാപം നടന്ന മേഖലയുള്‍പ്പെടെ ഡല്‍ഹില്‍ എല്ലായിടവും സമാധാനപരമാണെന്നും പൊലീസ് വ്യക്തമാക്കി.
ENGLISH SUMMARY: Fake news; 24 persons arrested in Delhi
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.