സംസ്ഥാന സർക്കാറിന്റെ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് സപ്ലൈകോ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരത്ത് സീനിയർ അസിസ്റ്റന്റായ എ അനിൽകുമാറിനെതിരെയാണ് നടപടി.
സർക്കാരിന്റെ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് ഈ ഉദ്യോഗസ്ഥൻ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിനെ സംബന്ധിച്ച് ഭക്ഷ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നിരുന്നു. ഇതിനെ തുടർന്നാണ് നടപടിയെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് വാർത്താ കുറിപ്പിൽ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കുറ്റാരോപിതനായ ഉദ്യോഗസ്ഥനെയും ഫോണിൽ വിളിച്ചിരുന്നു. മാധ്യമ പ്രവർത്തകർക്ക് തെറ്റായ വാർത്ത നൽകുന്നതിനെ സംബന്ധിച്ചാണ് സംസാരിച്ചത്. വിവരങ്ങൾ തന്ത്രപരമായി മനസിലാക്കിയെടുക്കാൻ മാധ്യമപ്രവർത്തകനാണെന്ന് സൂചിപ്പിക്കേണ്ടി വന്നു. പ്രസ്തുത സംഭാഷണത്തിൽ വ്യാജവാർത്തകൾ മാധ്യമങ്ങൾക്ക് നൽകുന്നത് പ്രസ്തുത ഉദ്യോഗസ്ഥൻ ആണെന്ന് തെളിഞ്ഞു.
ടെലിഫോൺ സംഭാഷണവും പരാതികളും അനന്തര നടപടികൾക്കായി സപ്ലെെകോ അധികാരികൾക്ക് അയച്ചുകൊടുത്തതിന്റെ അടിസ്ഥാനത്തിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. നിരവധി അച്ചടക്ക നടപടികളും ക്രിമിനൽ കേസുകളും അഭിമുഖീകരിക്കുന്ന വ്യക്തിയെ വെള്ളപൂശാൻ ഉതകുന്ന സമീപനം സ്വീകരിക്കരുതെന്നും സപ്ലെെകോവിനെതിരെ വ്യാജപ്രചരണം നടത്തുന്ന വ്യക്തിയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വീകരിക്കരുതെന്നും വാർത്താ കുറിപ്പിൽ പറഞ്ഞു.
ENGLISH SUMMARY: fake news about supply-co
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.