Web Desk

കൊല്ലം

March 09, 2020, 5:57 pm

കൊറോണ; സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകൾ പ്രചരിക്കുന്നു

Janayugom Online

കേരളത്തിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സാമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി വ്യജവാർത്തകൾ പ്രചരിപ്പിക്കുന്നു. ശാസ്താംകോട്ട താലൂക്ക്‌ ആശുപത്രിയിൽ കൊറോണ റിപ്പോർട്ട്‌ ചെയ്തു എന്ന രീതിയിൽ ഫേസ്ബുക്കിലൂടെ വ്യജവാർത്ത പ്രചരിച്ചിരുന്നു.

എന്നാൽ ഇത്തരമൊരു വാർത്ത അടിസ്ഥാന രഹിതമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. വിദേശത്തു നിന്ന് വന്ന 2–3 പേർ ലക്ഷണങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നതായി പറഞ്ഞ്‌ ആശുപത്രിയിൽ എത്തിയിരുന്നു.

അവരെ അപ്പോൾ തന്നെ കൊല്ലത്തുള്ള ക്വാറണ്ടൈൻ വാർഡിലേക്ക്‌ നിരീക്ഷണത്തിനായി അയച്ചു. അവർക്കിതുവരെയും കൊറോണ സ്ഥിരീകരിച്ചിട്ടില്ലെന്നും ആരും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

you may also like this video;