Web Desk

കണ്ണൂർ

March 22, 2020, 6:05 pm

കണ്ണൂരിൽ ഹെലികോപ്ടറിൽ മീഥൈൻ വാക്സിൻ തളിക്കുന്നുവെന്ന പ്രചരണം വ്യാജം

Janayugom Online

കണ്ണൂർ ജില്ലയിലുൾപ്പെടെ പലയിടങ്ങളിൽ മീഥൈൻ വാക്സിൻ തളിക്കുന്നുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് അധികൃതർ. ഇന്ന് രാത്രി 12 മണി മുതൽ രാത്രി മൂന്ന് മണിവരെ ഹെലികോപ്റ്ററിൽ മീഥൈൻ വാക്സിൻ എന്ന വിഷപദാർത്ഥം തളിക്കുന്നുണ്ടെന്ന തരത്തിൽ സമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന ശബ്ദ സന്ദേശം വ്യാജമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.

വ്യാജ ശബ്ദസന്ദേശം തയ്യാറാക്കിയവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.