സാമൂഹിക മാധ്യമങ്ങളിലൂടെ വ്യജപ്രചാരണം നടത്തിയ പത്ത് പേര് കോട്ടയത്ത് അറസ്റ്റിലായി. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി കൊറോണ സ്ഥിരീകരിച്ച ഏഴ് പേര് ഒളിച്ച് താമസിക്കുന്നുനവെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന്റെ കൂടെ കഴിഞ്ഞ ചൊവ്വാഴ്ച കോട്ടയം തെക്കുംഗോപുരത്തുള്ള മുസ്ലീം പള്ളിയില്‍ ഫയര്‍ഫോഴ്സ് എത്തി അണുനശീകരണം നടത്തിയ വീഡിയോ കൂടി ഉപയോഗിച്ചായിരുന്നു വ്യാജ പ്രചാരണം.
മാതൃസാഗ എന്ന വാട്സ് അപ്പ് ഗ്രൂപ്പിലാണ് ഈ വാര്‍ത്ത ആദ്യമായി വന്നത്. തുടര്‍ന്ന് പള്ളിഭാരവാഹികള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന് ആയ മാണിക്കുന്നല്‍ സ്വദേശി ജിതിന് ഉള്‍പ്പെടെ വിവിധ വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. നൂറിലധികം ഗ്രൂപ്പുകളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചതായാണ് വിവരം. അതേസമയം, വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
English Summary: Fake news spread in whatsapp, 10 arrest.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.