Web Desk

വർക്കല

June 19, 2020, 10:19 am

വ്യാജ മദ്യകേസിൽ ഭർത്താവിനെ കുടുക്കാൻ ശ്രമം; പക്ഷെ ക്ലൈമാക്സിൽ വൻ ട്വിസ്റ്റ്

Janayugom Online

വ്യാജ മദ്യകേസിൽ ഭർത്താവിനെ കുടുക്കാൻ ശ്രമിച്ച കേസിൽ ഭാര്യയും മകനും പിടിയിൽ. വർക്കല എക്സൈസ് ഇൻസ്പെക്ടർ മഹേഷിന്റെ അവസരോചിതമായ ഇടപെടൽ കാരണമാണ് ഗൂഢാലോചന പൊളിഞ്ഞത്. സ്വത്തിന്റെ പേരിൽ വർഷങ്ങളായി നിലനിന്നിരുന്ന തർക്കമാണ് കള്ളകേസിനു കാരണം.
അയിരൂർ ചാവർക്കോട് മലവിള സജിന വീട്ടിൽ വിജയന്റെ(72) പേരിലുള്ള സ്വത്തിനായി വീട്ടിൽനിന്നു മാറിത്താമസിക്കുന്ന ഭാര്യ പ്രസന്നയും(70) മകൻ സജിനും(34) മാണ് ഗൂഢാലോചന നടത്തിയതെന്ന് എക്സൈസ് പറയുന്നു.

കള്ളക്കേസിൽ കുടുക്കുന്നതിനായി അഞ്ച് ലീറ്റർ വാറ്റുചാരായവും, നാലു ലീറ്റർ വിദേശ മദ്യവും മിനറൽ വെള്ളവും കുപ്പികളിലാക്കി 9 ലീറ്റർ വ്യാജ മദ്യം വീടിനു പുറകിലെ തൊഴുത്തിൽ ഒളിപ്പിച്ചു വച്ചാണ് മകൻ സജിൻ എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു.

തുടർന്നു ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സ്ഥലത്തെത്തി മദ്യം പിടികൂടി വിജയനെ ചോദ്യം ചെയ്തെങ്കിലും തെളിവുകൾ അഭാവത്തിൽ വിട്ടയക്കുകയായിരുന്നു. എന്നാൽ മദ്യം ഇരിക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എക്സൈസ് ഇൻസ്പെക്ടറുടെ മൊബൈലിലേക്ക് വിദേശത്തുള്ള ഒരാൾ അയച്ചുകൊടുത്തത് സംശയത്തിന് ഇടയാക്കി.

ഫോട്ടോ പരിശോധിച്ചതിൽ , ചിത്രം എടുക്കാൻ വീട്ടിൽ നിന്ന് ഒരാൾ സഹായിച്ചെന്നു മനസ്സിലായതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ 17നു പ്രസന്നയും സജിനും മദ്യം കണ്ടെടുത്ത സ്ഥലത്ത് നിൽക്കുന്നതായി കണ്ടു. ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണു കേസ്.

Eng­lish sum­ma­ry: fake news twist

You may also like this video