25 April 2024, Thursday

പപ്പടത്തിന് ഇനി തല്ല് കൂടണ്ട: വിപണിയില്‍ വ്യാജന്‍ സജീവം, വ്യാജന്മാരെ എങ്ങനെ തിരിച്ചറിയാം?..

സ്വന്തം ലേഖകൻ
ആലപ്പുഴ
September 25, 2022 10:44 pm

സംസ്ഥാനത്ത് വ്യാജ പപ്പടം വ്യാപകുന്നതായി റിപ്പോര്‍ട്ട്. പപ്പടം നിര്‍മ്മിക്കാനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍ പോലും രാസവസ്തുക്കളാണെന്നും ഇവ ശരീരത്തിനുള്ളില്‍ ചെന്നാല്‍ തന്നെ ആരോഗ്യത്തിന് ഹാനികരണമാണെന്നും ആരോഗ്യവിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഉഴുന്നുപൊടി, പപ്പടക്കാരം, നല്ലെണ്ണ, ഉപ്പ് എന്നിവയാണ് സാധാരണ പപ്പട നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന് പകരമായി മൈദ, ചോളപ്പൊടി, ബജി മാവ് തുടങ്ങിയ വില കുറഞ്ഞ മാവുകൾ ചേർത്താണ് ഇത്തരം വ്യാജ പപ്പടം നിര്‍മ്മിക്കുന്നതെന്നും സ്രോതസുകള്‍ വ്യക്തമാക്കുന്നു. ഇത്തരം പപ്പടത്തിന്റെ നിര്‍മ്മാണച്ചെലവ് താരതമ്യേന കുറവാണ്. ഗുണനിലവാരം കുറവാണെന്ന് മാത്രമല്ല ഇതുപയോഗിച്ചാൽ രോഗസാധ്യതയും കൂടുതലാണെന്നും ആരോഗ്യവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതോടെ വീടുകളിലെ നിർമ്മാണം നിർത്തി. ഇപ്പോൾ വ്യാവസായിക അടിസ്ഥാനത്തിൽ മെഷീനിൽ നിർമ്മിക്കുന്ന പപ്പടമാണ് മാർക്കറ്റിൽ കൂടുതലായി എത്തുന്നത്. രാസവസ്തുക്കളായ സോഡിയം കാർബണേറ്റ്, സോഡിയം ബെൻസോയേറ്റ് എന്നിവ പപ്പടത്തിൽ ചേർക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ‍കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പ്രിസർവേറ്റീവ്സ് അളവിൽ കൂടുതൽ ചേർക്കുന്നതും നിലവാരം കുറഞ്ഞ പൊടികൾ നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമാണു പപ്പടത്തെ അപകടകാരി ആക്കുന്നത്. ഉപ്പിന്റെ അളവു കൂടുതൽ ആയതിനാൽ വൃക്ക സംബന്ധമായ രോഗങ്ങൾ ഉള്ളവർ പപ്പടം ഉപയോഗിക്കുന്നത് അപകടകരമാണ്. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരും ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവരും പപ്പടം ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ച് വരുത്തും. 

നല്ല പപ്പടത്തെ എങ്ങനെ തിരിച്ചറിയാം…

വെള്ളത്തിലിട്ടു അര മണിക്കൂറിനു ശേഷം എടുത്തു നോക്കുമ്പോൾ മാവ് വേർപെട്ടു പോയാൽ നല്ല പപ്പടം എന്നാണ് അര്‍ത്ഥം. കാലാവധി കഴിഞ്ഞാൽ രുചി പോകും. മണവും നിറവും മാറും. പഴകിയ പപ്പടം ആദ്യം ഇളം ചുവപ്പും പിന്നീട് കറുപ്പുമായി മാറും.

എന്താണ് കാരണം?

ഉഴുന്നു മാത്രമാണെങ്കിൽ അതു വെള്ളത്തിൽ ലയിച്ചു ചേരുമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. 

Eng­lish Sum­ma­ry: Fake pap­pads in market

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.