Web Desk

കോഴിക്കോട്

February 16, 2020, 4:51 pm

വ്യാജ പാസ്‌പോർട്ട് കേസ്; ഫുട്ബോൾ താരം കോഴിക്കോട്ട് അറസ്റ്റിൽ

Janayugom Online

വ്യാജ പാസ്‌പോർട്ട് കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ നൈജീരിയൻ ഫുട്ബോൾ താരം അറസ്റ്റിൽ. കോഴിക്കോട് നിന്ന് നാഗ്പൂർ പൊലീസാണ് ഒ കെ ഇമ്മാനുവൽ യൂക്കോച്ചിയെ അറസ്റ്റ് ചെയ്തത്. റോയല്‍ ട്രാവല്‍സ് ടീമില്‍ ഇമ്മാനുവല്‍ കളിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് കോഴിക്കോട്ട് എത്തിയത്.

സെവൻസ് ഫുട്ബോളിൽ ഏറെ ആരാധകരുള്ള യൂക്കാച്ചി 2015‑ലാണ് വ്യാജ പാസ്പോർട്ടുമായി നാഗ്പൂരിൽ അറസ്റ്റിലായത്. എന്നാൽ ജാമ്യത്തിലിറങ്ങിയ ഇമ്മാനുവൽ വിചാരണ സമയത്ത് കോടതിയിൽ ഹാജരായില്ല. തുടർന്ന് മഹാരാഷ്ട്രയിലെ കാംപ്ടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

എന്നാൽ യഥാർത്ഥ പാസ്പോർട്ട് കൈവശമുണ്ടെന്നും കേരളത്തിൽ പല തവണ ഫുട്ബോൾ കളിക്കാൻ വന്നിട്ടുണ്ടെന്നും യൂക്കാച്ചി പൊലീസിനോട് പറഞ്ഞു. കോഴിക്കോട് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ യൂക്കാച്ചിയെ നാഗ്പുറിലേക്ക് കൊണ്ടുപോയി.

Eng­lish Sum­ma­ry;  Fake pass­port case, foot­baller arrest­ed in Kozhikode

YOU MAY ALSO LIKE THIS VIDEO