ദില്ലി: മലപ്പുറത്ത് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജ്ജമ ചെയ്ത സഫാ ഫെബിന് എന്ന വിദ്യാര്‍ത്ഥിനിയുടെ ചിത്രം ചേര്‍ത്ത് വ്യാജ പ്രചാരണം നടത്തിയതിന് എന്‍ഡിഎ ഡല്‍ഹി എംഎല്‍എ മന്‍ജീന്ദര്‍ സിംഗ് സിര്സയ്ക്കെതിരെ പൊലീസില്‍ പരാതി. പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ അയ്ഷ റെന്നയുടെ ചിത്രവും മലപ്പുറം നിലമ്പൂര്‍ കരുവാരക്കുണ്ട് ഗവണ്മെന്റ് എച്ച്എസ്എസ് സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ സഫയുടെ ചിത്രവും ചേര്‍ത്താണ് എംഎല്‍എ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ സഫയുടെ പിതാവ് ഒടാല കുഞ്ഞിമുഹമ്മദ് കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നൽകി.
സഫയും പ്രക്ഷോഭത്തില്‍ പങ്കെടുത്ത റെന്നയും ഒരാളാണെന്ന മട്ടിലായിരുന്നു സിര്‍സയുടെ ട്വീറ്റ്. ‘ഇപ്പോള്‍ നമുക്കറിയാം ഡല്‍ഹിയുടെ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന്’ എന്നാണ് സിര്‍സ ചിത്രത്തോടൊപ്പം ട്വീറ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ച് നിരവധി പേരാണ് ട്വീറ്റിന് താഴെ വിമര്‍ശനവുമായി വന്നത്. വിമര്‍ശനം രൂക്ഷമായപ്പോള്‍ മന്‍ജീന്ദര്‍ സിംഗ് സിര്‍സ ട്വീറ്റ് ഡിലീറ്റ് ചെയ്തു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.