June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

വൈപ്പിനിലും കണ്ണൂരും കള്ളവോട്ട് നടന്നതായി പരാതി; ഒരാള്‍ പിടിയില്‍

By Janayugom Webdesk
April 6, 2021

സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ കള്ളവോട്ട് നടന്നതായി പരാതി. വൈപ്പിന്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പരാതി ഉയര്‍ന്നത്. കണ്ണൂർ താഴെചൊവ്വയിൽ കള്ളവോട്ട് ചെയ്തയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയന്നൂർ സ്വദേശി ശശീന്ദ്രനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വൈപ്പിനിൽ നിന്ന് രണ്ട് പരാതികളാണ് ഉയർന്നിരിക്കുന്നത്. മാലിപ്പുറം സെന്റ് പീറ്റേഴ്‌സ് എൽപി സ്‌കൂളിൽ 125 നമ്പർ ബൂത്തിൽ ആണ് സംഭവം നടന്നത്. കുറിയപ്പശ്ശേരി അനി എന്ന വോട്ടർക്കാണ് വോട്ട് നഷ്ടപ്പെട്ടത്. അൽപ നേരം മുൻപ് വോട്ട് ചെയ്യാനെത്തിയ അനിലിന്റെ വോട്ട് ഏഴ് മണിക്ക് തന്നെ രേഖപ്പെടുത്തിയെന്നാണ് പോളിംഗ് ഓഫിസർ അറിയിച്ചത്. മറ്റൊരു പരാതി വന്നിരിക്കുന്നത് വൈപ്പിൻ ദേവിവിലാസം സ്‌കൂളിൽ നിന്നാണ്. 71-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ മേരി തോമ്മന് വോട്ട് രേഖപ്പെടുത്താൻ സാധിച്ചില്ല.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ നാല് മണിക്കൂറിൽ സംസ്ഥാനത്ത് 30.04 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പുരുഷന്‍മാര്‍ 30.96 ശതമാനവും സ്ത്രീകള്‍ 25.95 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 5.53 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 140 ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാന്‍ സാധിക്കുന്നത്. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് 11 മണി പിന്നിടുമ്പോൾ മികച്ച പോളിംഗ് ശതമാനത്തിലേക്ക് തന്നെ സംസ്ഥാനം എത്തുമെന്ന സൂചനകളാണ് കിട്ടുന്ന

Eng­lish sum­ma­ry: Fake vote arrest in Kannur
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.