Monday
22 Apr 2019

തോല്‍ക്കാന്‍ മനസ്സില്ല; കുട്ടിക്കരടിയുടെ ഈ വീഡിയോ ഒന്നുകണ്ട് നോക്കൂ…

By: Web Desk | Wednesday 7 November 2018 11:32 AM IST

ജമ്മുകശ്മീര്‍: അമ്മക്കരടിക്കൊപ്പം മഞ്ഞുമല കയറുന്ന കുട്ടിക്കരടിയുടെ വീഡിയോയാണ് സമൂഹമാധ്യങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്‍ബിസി ന്യൂസ് പുറത്ത് വിട്ട വീഡിയോയിലാണ് അമ്മയും കുഞ്ഞും ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്. വൈറലാകുന്നതിന് കാരണമുണ്ട്. മഞ്ഞുമല കയറുമ്പോള്‍ പലതവണ കുട്ടിക്കരടി താഴോട്ട് വീണുപോകുന്നു. പക്ഷെ അതില്‍ തളരാതെ കുട്ടിക്കരടി വളരെ ക്ഷമയോടെ വീണ്ടും കയറാന്‍ ശ്രമിക്കുകയും അവസാനം മല കയറി അമ്മക്കരടിയുെട അടുത്തെത്തുന്ന വീ‍‍ഡിയോ ആണ് ഇത്.

അമ്മ കരടി വളരെ വേഗത്തില്‍ കുത്തനെ ഉള്ള മഞ്ഞിന്റെ മുകളിലേക്ക് കയറി പോകുമ്പോള്‍ ചുവടുറയ്ക്കാത്ത കുട്ടിക്കരടി വളരെ പ്രയാസപ്പെട്ട് അമ്മയെ അനുഗമിക്കാന്‍ ശ്രമിക്കുന്നുണ്ട്. വളരെ കഷ്ടപ്പെട്ട് അമ്മയ്ക്ക് പിന്നാലെ കുട്ടിക്കരടിയും മുകളിലെത്തി. പക്ഷെ അപ്പോഴാണ് അമ്മ മഞ്ഞ് കട്ടയിലേക്ക് രണ്ട് തട്ട് തട്ടുന്നത്. ദാ കുട്ടിക്കരടി പിന്നെയും താഴെ. കുഞ്ഞിനെ മുകളിലേക്ക് കയറ്റാതെ അമ്മക്കരടി മുകളില്‍ തന്നെ നില്‍ക്കുകയാണ് ചെയ്യുന്നത്.

Related News