6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 30, 2024
October 28, 2024
October 28, 2024
October 27, 2024
October 27, 2024
October 24, 2024
October 24, 2024
October 24, 2024
October 20, 2024
October 20, 2024

പാരാഗ്ലൈഡിങ്ങിനിടെ താഴ്ചയിലേക്ക് വീണു; ദമ്പതികള്‍ക്ക് ദാരുണാ ന്ത്യം

Janayugom Webdesk
ശിംല
February 8, 2024 8:18 pm

പാരാഗ്ലൈഡിങ്ങിനിടെ താഴ്ചയിലേക്ക് വീണ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഹിമാചല്‍ പ്രദേശിലെ പത്താൻകോട്ട് ശിവനഗര്‍ സ്വദേശി അധിനന്ദൻ ഗുപ്ത (30) ഭാര്യ പ്രണിത വാല (26) എന്നിവരാണ് മരിച്ചത്. ഈ മാസം ആറിന് കാൻഗ്ര ജില്ലയിലാണ് സംഭവം നടന്നത്. കാൻഗ്രയിലെ പ്രശസ്തമായ പാരാഗ്ലൈഡിങ്ങ് കേന്ദ്രമായ ബിർ ബില്ലിങ്ങിൽ എത്തിയതായിരുന്നു ദമ്പതികള്‍. സംഭവ ദിവസം ദമ്പതികളുടെ പാരാഗ്ലൈഡിങ്ങിനിടെ മഞ്ഞ് വീഴ്ച്ച അനുഭവപ്പെടുകയും നിയന്ത്രണം തെറ്റി താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു. ഇരുവരും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് അഭിനന്ദിന്റെ കുടുംബാംഗം കരൺവീർ പൊലീസിനെ സമീപിച്ചിരുന്നു.. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ദമ്പതികളുടെ വളര്‍ത്തു നായ ജർമ്മൻ ഷെപ്പേർഡ് നിരന്തരം കുരയ്ക്കുന്നത് കേട്ട് സംഘം സ്ഥലത്തെത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. 

Eng­lish Summary:Falling down while paraglid­ing; A trag­ic end for the couple

You may also like this video

TOP NEWS

November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.