25 April 2024, Thursday

Related news

September 1, 2023
July 22, 2022
April 17, 2022
March 26, 2022
March 14, 2022
February 5, 2022
January 8, 2022
October 13, 2021
October 9, 2021
September 30, 2021

കോവിഡ് മരണം; ധനസഹായ ഉത്തരവ് ഇറങ്ങി; ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് അരലക്ഷം നൽകും

Janayugom Webdesk
ന്യൂഡൽഹി
September 28, 2021 12:09 pm

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 50, 000 രൂപ വീതം ധനസഹായം നൽകാമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച മാർഗനിർദ്ദേശമായി. സെപ്റ്റംബർ മൂന്നിനാണ് ഉത്തരവിറക്കിയത്. 11 ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ധനസഹായം പ്രാബല്യത്തിൽ വന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച് മരിക്കുകയോ ദുരിതാശ്വാസ പ്രവർത്തനങ്ങളിലോ ബന്ധപ്പെട്ട മുൻകരുതൽ പ്രവർത്തിച്ച് ജീവൻ നഷ്ടമായവർക്കുമാണ് ധനസഹായം നൽകുന്നത്.

ഒരാഴ്ച മുൻപ് കോവിഡ് രോഗിയുടെ ആത്മഹത്യ കോവിഡ് മരണമായി കണക്ക് കൂട്ടണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. കോവിഡ് ബാധിച്ചവർ അത്മഹത്യ ചെയ്താൽ നഷ്ടപരിഹാരം നൽകില്ലെന്ന കേന്ദ്രനയം മാറ്റണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു. കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ിഇവരുടെ കുടുംബങ്ങൾക്ക് സഹായ ധനം നൽകേണ്ടതുണ്ടെന്ന് ജൂൺ 30നാണ് സുപ്രീംകോടതി നിർദേശിച്ചത്.

ഇതുസംബന്ധിച്ച് ആറാഴ്ചയ്ക്കകം മാർഗനിർദേശം തയ്യാറാക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനങ്ങളിലെ ദുരന്ത പ്രതികരണ ഫണ്ടിൽ നിന്നുമാണ് തുക അനുവദിക്കുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അല്ലെങ്കിൽ ജില്ലാ ഭരണകൂടം വഴി തുക കൈമാറുമെന്നും കേന്ദ്രസർക്കാർ കോടതിയെ ധരിപ്പിച്ചു.

Eng­lish sum­ma­ry; Fam­i­lies Of Covid Vic­tims To Receive Rs 50,000 As Ex-Gra­tia Com­pen­sa­tion From sdrf Cen­tre Informs Supreme Court

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.