ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥനെ പുറത്താക്കി കതകടച്ച് ഭാര്യയും മക്കളും

Web Desk

തിരുവനന്തപുരം

Posted on April 05, 2020, 2:54 pm

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥനെ പുറത്താക്കി കതകടച്ച് ഭാര്യയും മക്കളും, കോവിഡ് കാലത്ത് കേരളത്തിൽ ഇങ്ങനെയും ചില വാർത്തകൾ. തിരുവനന്തപുരത്താണ് ഇങ്ങനെയൊരു സംഭവം നടന്നത്. കോവിഡ് ഭീതിയിലാണ് ഭാര്യയും മക്കളും 73 മണിക്കൂർ തുടർച്ചയായി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥനോട് ഇങ്ങനെ പെരുമാറിയത്. വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥൻ നേരിട്ട് ‘ജനയുഗം ഓൺലൈൻ’ പ്രതിനിധിയോടാണ് ആശങ്കയോടെ ഇങ്ങനെ പറഞ്ഞത്. പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞ കാര്യങ്ങളുടെ ശബ്ദരേഖ കേൾക്കാം.