26 March 2024, Tuesday

Related news

June 16, 2022
June 12, 2022
May 20, 2022
May 3, 2022
April 26, 2022
April 24, 2022
April 16, 2022
April 15, 2022
April 8, 2022
April 4, 2022

ക്ഷേത്രത്തില്‍ കയറിയ ദളിത് കുടുംബത്തെ ആക്രമിച്ചെന്ന് പരാതി; അഞ്ചുപേര്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 30, 2021 3:06 pm

ഗുറാത്തിലെ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് കുടുംബത്തെ മര്‍ദ്ദിച്ചെന്ന് പരാതി. കച്ച് ജില്ലയില്‍ ബച്ചൗ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തില്‍ 26നാണ് സംഭവം. ഒക്ടോബര്‍ 20ന് ഗ്രാമത്തിലെ രാമക്ഷേത്രത്തില്‍ കുടുംബം പ്രാര്‍ത്ഥനക്കെത്തിയത് പ്രതികളെ പ്രകോപിപ്പിച്ചു. ഗാന്ധിധാം നഗരത്തിലാണ് ആറംഗ കുടുബത്തെ 20 പേര്‍ചേര്‍ന്ന് ആക്രമിച്ചത്. ഗോവിന്ദ് വഗേലയും കുടുംബവുമാണ് ആക്രമണത്തിന് ഇരയായത്. അക്രമികള്‍ കടയിലെ സാധനങ്ങള്‍ നശിപ്പിച്ച് കൃഷിയിടം നശിപ്പിച്ചു. വീട്ടിലുള്ളവരെയും ആക്രമിച്ച പ്രതികള്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയും ഓട്ടോ നശിപ്പിക്കുയും ചെയ്‌തെ്ന്നുമാണ് പരാതി. സംഭവത്തില്‍ അഞ്ച് പേര്‍ പിടിയിലായി. ഗോവിന്ദ് വഗേല, പിതാവ് ജഗന്‍ഭായി എന്നിവരുടെ പരാതിയില്‍ പൊലീസ് രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കാനാ അഹിര്‍, രാജേഷ് മഹാരാജ്, കേസ്ര രാബായി, പബാ രബാരി, കാനാ കോലി എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

Eng­lish sum­ma­ry; fam­i­ly attacked for enter­ing temple.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.