15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 15, 2024
October 15, 2024
October 15, 2024
October 15, 2024
October 15, 2024
October 12, 2024
October 11, 2024
October 9, 2024
October 9, 2024
October 8, 2024

കുടുംബ വഴക്ക്; മരുമകന്റെ വെട്ടേറ്റ് അമ്മയും മകളും മ രിച്ചു

Janayugom Webdesk
കാക്കയങ്ങാട്
August 17, 2024 1:12 pm

കണ്ണൂരില്‍ കുടുംബവഴക്കിനെ തുടർന്ന് മരുമകന്റെ വെട്ടേറ്റ് അമ്മയും മകളും മരിച്ചു. കാക്കയങ്ങാട് വിളക്കോട് തൊണ്ടംകുഴി ചെറുവോട്ട് വെള്ളിയാഴ്ച‌ ഉച്ചക്ക് 1.30 നാണ് ദാരുണ സംഭവം. പനച്ചിക്കടവത്ത് പി കെ അലീമ (53), മകൾ സെൽമ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സെൽമയുടെ ഭർത്താവ് ഷാഹുൽ ഹമീദ് ഇരുവരെയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

സൽമയുടെ 12 വയസുകാരനായ മകൻ ഫഹദിനും പരിക്കേറ്റു. ഷാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. മൃതദേഹങ്ങൾ മറ്റു നടപടികൾക്കായി പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.