October 1, 2022 Saturday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

വരനും വധുവും നൂറിലേറെ കുടുംബാംഗങ്ങളും ക്വാറന്റൈനിൽ

Janayugom Webdesk
ഭോപ്പാൽ
May 28, 2020 8:56 pm

വരനും വധുവും നൂറിലേറെ കുടുംബാംഗങ്ങളും അവരുമായി ബന്ധം പുലർത്തിയവരും വിവാഹം കഴിഞ്ഞ്​ മണിക്കൂറുകൾക്കകം ക്വാറന്റൈനിൽ . മധ്യപ്രദേശിലെ ചിന്ദ്​വാര ജില്ലയിലാണ്​ സംഭവം. വധുവിന്റെ ബന്ധുവും സെൻട്രൽ ഇൻഡസ്​ട്രിയൽ സെക്യൂരിറ്റി ഫോഴ്​സ്​(സിഐഎസ്​എഫ്​)​ ഉദ്യോഗസ്ഥനുമായ ആൾക്ക്​ കോവിഡ് ​19 സ്ഥി​ രീകരിച്ചതിനെ തുടർന്നാണ്​ നടപടി. ജില്ലയിലെ മൂന്ന്​ കേന്ദ്രങ്ങളിലായാണ്​ ഇവരെ പാർപ്പിച്ചിരിക്കുന്നത്​. വിവാഹത്തിന്റെ അന്നുതന്നെയാണ്​ ബന്ധുവിന്​ കോവിഡ്​ സ്​ഥിരീകരിച്ചത്.

കഴിഞ്ഞാഴ്​ചയാണ്​ സിഐഎസ്​എഫ് ഉദ്യോഗസ്ഥൻ ചിന്ദ്​വാരയിലെത്തിയത്​. കുറച്ചുദിവസം ജുന്നാർഡിയോ മേഖലയിലെ വീട്ടിൽ കഴിഞ്ഞ ഇയാൾ ബന്ധുവീട്ടിലും സന്ദർശനം നടത്തിയിരുന്നു. പിന്നീട്​ മേയ്​ 26ന്​ നടന്ന വിവാഹത്തിലും പ​ങ്കെടുത്തു. ദിവസങ്ങൾക്കു മുമ്പ്​ കോവിഡ്​ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ്​ ജില്ലാ ആശുപ​​ത്രിയിലെത്തി സ്രവം പരിശോധനക്ക്​ നൽകിയത്​. നിലവിലെ കീഴ്​വഴക്കങ്ങൾ അനുസരിച്ച്​ നടപടികൾ സ്വീകരിക്കുമെന്ന്​ ചിന്ദ്​വാര കളക്​ടർ അറിയിച്ചു.

Eng­lish sum­ma­ry; Bride and groom and more than 100 fam­i­ly mem­bers in Quarantine

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.