Web Desk

വിശാഖപട്ടണം

April 15, 2021, 10:38 pm

ബലാത്സംഗ കേസിലെ പ്രതിയുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തി

Janayugom Online

മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ വീട്ടിൽക്കയറി ആറു കുടുംബാംഗങ്ങളെ പിതാവ് കൊലപ്പെടുത്തി. വിശാഖപട്ടണം ജില്ലയിലെ ജുട്ടട ഗ്രാമത്തിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. ബി രമണ (60), ബി ഉഷാറാണി (35), എ രമാദേവി (53), എൻ അരുണ (37), ഉദയ്കുമാർ (2), ബി ഉർവിഷ (ആറുമാസം) എന്നിവരെയാണ് അപ്പളരാജു എന്നയാൾ കൊലപ്പെടുത്തിയത്. പുല്ലുവെട്ടാന്‍ ഉപയോഗിക്കുന്ന കത്തിയാണ് ഇയാള്‍ കൊലയ്ക്കായി ഉപയോഗിച്ചത്. 

പൊലീസ് പ്രദേശത്തെത്തുമ്പോൾ ചോരയിൽ കുളിച്ച നിലയിലായിരുന്നു അപ്പളരാജു. ഇയാളുടെ മകളെ കൊല്ലപ്പെട്ട കുടുംബത്തിലെ വിജയ് എന്നയാൾ ബലാത്സംഗം ചെയ്തതായി പരാതിയുണ്ടായിരുന്നു. ഇതിന് പിന്നാലെ രണ്ട് കുടുംബങ്ങളും തമ്മിൽ കടുത്ത വൈരത്തിലായിരുന്നു. അപ്പളരാജു വീട്ടിൽക്കയറി കൊലപാതകങ്ങൾ നടത്തുമ്പോൾ കുറ്റാരോപിതനായ വിജയ് വീട്ടിലുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

ENGLISH SUMMARY:Family mem­bers of the accused in the rape case were killed
You may also like this video