വാളയാർ കേസ് സിബിഐ അന്വേഷിക്കണം: പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിലേക്ക്

Web Desk
Posted on November 02, 2019, 1:56 pm

പാലാക്കാട്: വാളയാർ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിലേക്ക്. വരുന്ന ബുധനാഴ്ച ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളെ അറിയിച്ചു. ഇതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഹൈക്കോടതിയിലെ അഭിഭാഷകരെ നേരില്‍ കണ്ട് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

ഹൈക്കോടതിയിൽ കുടുംബാംഗങ്ങൾ നൽകുന്ന ഹർജി നൽകന്നതിനെ സർക്കാർ എതിർക്കില്ലെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പാണ് ബുധനാഴ്ച ഹർജി നൽകുന്നതിന് കാരണമെന്നും അവർ പറഞ്ഞു.