പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചതിൽ മനംനൊന്ത് വൈക്കത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. പെൺകുട്ടിയും മാതാപിതാക്കളുമാണ് മരിച്ചത്. പെൺകുട്ടിയെ പീഡിപ്പിച്ച വൈക്കം സ്വദേശി ജിഷ്ണുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടി ഒന്നര മാസം ഗർഭിണിയായിരുന്നു. ജിഷ്ണുദാസ് നാലുമാസമായി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. പെൺകുട്ടി കൈയിലെ ഞരമ്ബ് മുറിച്ചനിലയിലും മാതാപിതാക്കൾ തുങ്ങിമരിച്ചനിലയിലുമായിരുന്നു.
English Summary: family suicide death in kottayam
YOU MAY ALSO LIKE THIS VIDEO