Web Desk

അ​ങ്ക​മാ​ലി

March 03, 2020, 3:38 pm

പള്ളിയിലെ കുടുംബക്കല്ലറ തകർത്തു; സിസിടിവി ദൃശ്യം കണ്ട് ഞെട്ടി വികാരിയും മറ്റുള്ളവരും

Janayugom Online

കു​ടും​ബ​ക്ക​ല്ല​റ ത​ക​ർ​ത്ത സം​ഭ​വത്തിൽ ഏഴുപേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ച് അ​ങ്ക​മാ​ലി പൊ​ലീ​സ്. വാ​ത​ക്കാ​ട് ഭാ​ര​ത റാ​ണി പ​ള്ളി സെ​മി​ത്തേ​രി​യി​ലെ കു​ടും​ബ​ക്ക​ല്ല​റയാണ് വെള്ളിയാഴ്ച ഉച്ചയോടെ തകർത്ത നിലയിൽ കാണപ്പെട്ടത്. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ പ​ള്ളി വി​കാ​രി​യും സം​ഘവുമാണ് കല്ലറ തകർത്തതെന്ന പേരിൽ വാർത്തയും പരന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വി​കാ​രി ഫാ. ​ജോ​ഷി ചി​റ​യ്ക്കൽ കല്ലറ ത​ക​ർ​ത്ത​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യപ്പെട്ടുകൊണ്ട് പൊലീസിൽ പരാതി നൽകുകയും ചെയ്തു.

തുടർന്ന് സത്യാവസ്ഥ തിരിച്ചറിയാൻ പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കപ്പലിലുള്ള കള്ളന്മാരെ കയ്യോടെ പൊക്കിയത്. വാ​ർ​ത്ത പ​ര​ത്തി​യ​വ​ർ ത​ന്നെ ക​ല്ല​റ ത​ക​ർ​ക്കു​ന്നതായാണ് കണ്ടത്. ക​ല്ല​റ പൊ​ളി​ച്ച​ത് വി​കാ​രി​യും ഭാ​ര​വാ​ഹി​ക​ളു​മാ​ണെ​ന്ന് കാ​ണി​ച്ച് ക​ല്ല​റ പൊ​ളി​ച്ച സം​ഘം ത​ന്നെ അ​തി​രൂ​പ​ത​യി​ലും പൊ​ലീ​സ് മേ​ധാ​വി​ക​ൾ​ക്കും പ​രാ​തി​യും നൽകിയിരുന്നു.

എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഞാ​യ​റാ​ഴ്ച കു​ർ​ബാ​നയ്ക്കെ​ത്തി​യ സം​ഘ​ത്തി​ലൊ​രാ​ളെ ത​ട​ഞ്ഞു​വ​ച്ച് പാെ​ലീ​സി​ന് കൈ​മാ​റു​കയുമായിരുന്നു. അ​ങ്ക​മാ​ലി സി​ഐ മു​ഹ​മ്മ​ദ് റി​യാ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ടത്തുകയും 28 ന് ​ന​ട​ന്ന ദ്യ​ശ്യ​ങ്ങ​ളു​ടെ പ​ക​ർ​പ്പ് വി​കാ​രി പൊ​ലീ​സി​ന് കൈ​മാ​റുകയും ചെയ്തു. വ്യാജവാർത്തകൾ ചമച്ച് ഇടവകയെ അപകീർത്തിപ്പെടുത്തുക എന്നത് നിത്യസംഭവമാണെന്നും ഇതിനു മുമ്പും ഇത്തരം വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നുവെന്നും ഫാ ​ജോ​ഷി ചി​റ​യ്ക്ക​ൽ പറഞ്ഞു.

you may also like this video;