ലോകം കൊറോണ ഭീതിയിൽ കഴിയുമ്പോൾ അസുഖമുണ്ടെന്നു സംശയിക്കുന്ന ആളുകളുമായി സമ്പർക്കത്തിലാവാതിരിക്കാൻ തന്നെയാണ് എല്ലാവരും ശ്രമിക്കുക. ഇത്തരത്തിൽ എല്ലാവരാലും ഒറ്റപ്പെട്ട് കോവിഡ് ബാധിച്ച് മരിച്ച സഹോദരിയുടെ മൃതദേഹത്തോടൊപ്പം 36 മണിക്കൂർ വീടിനുള്ളിൽ കഴിയേണ്ടി വന്ന സഹോദരന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇറ്റലിയിലെ ദക്ഷിണമേഖലയിലെ നേപ്പിള്‍സ് സ്വദേശിനി തെരേസ ഫ്രാന്‍സിസാണ് കൊറോണ ബാധിച്ച് വീടിനുള്ളില്‍ മരിച്ചത്. വൈറസ് പടര്‍ന്നു പിടിക്കുമെന്ന ഭീതിയില്‍ യുവതിയുടെ മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോകാന്‍ ആരും തയ്യാറായില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ യുവതിയുടെ മൃതദേഹത്തോടൊപ്പം ഒന്നര ദിവസത്തോളം കഴിയേണ്ടി വന്നത്.
അപസ്മാര രോഗിയായ തെരേസ കൊറോണ വൈറസ് ലക്ഷണങ്ങളോടു കൂടിയാണ് ശനിയാഴ്ച മരിച്ചത്. എന്നാല്‍ വൈറസ് ബാധയെ ഭയന്നും ലോകമാകെയുള്ള അനിശ്ചിതത്വവും മുന്‍നിര്‍ത്തി ആശുപത്രികളും അയല്‍വാസികളും മൃതദേഹം ഏറ്റെടുക്കാനും സംസ്‌കരിക്കാന്‍ കൊണ്ടുപോകാനും വിസ്സമതിച്ചു. തുടര്‍ന്ന് യുവതിയുടെ സഹോദരന്‍ ലൂക്കാ ഫ്രാന്‍സിസ് സാമൂഹികമാധ്യമങ്ങളിലൂടെ സഹായമഭ്യര്‍ത്ഥിക്കുകയായിരുന്നു. ‘എന്റെ സഹോദരി മരിച്ചു. വൈറസ് ബാധ മൂലമാവാനാണ് സാധ്യത. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ബന്ധപ്പെട്ട അധികൃതരുടെ മറുപടിക്കായി കാത്തിരിക്കുകയാണ്. എന്തു ചെയ്യണമെന്ന് എനിക്കറിയുന്നില്ല. അവളുടെ സംസ്‌കാരത്തിന് വേണ്ടതൊന്നും ചെയ്യാന്‍ സാധിക്കാതെ രാജ്യം തന്നെ കൈയ്യൊഴിഞ്ഞു. എന്റെ നിര്‍ബന്ധത്തിലാണ് അവള്‍ക്ക് വൈറസ് ബാധയുണ്ടോയെന്ന പരിശോധന നടത്താന്‍ അധികൃതര്‍ തയ്യാറായത്. ഞാന്‍ എനിക്ക് സ്വയം നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
എനിക്കും വൈറസ് ബാധിച്ചിട്ടുണ്ടാകാം. സഹോദരിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഞാന്‍ കൃത്രിമശ്വാസം നല്‍കിയിട്ടുണ്ട്.’ ലൂക്ക പറയുന്നു. തെരേസയുടെ മൃതദേഹത്തിനൊപ്പം മാതാപിതാക്കളും കുട്ടികളും മറ്റ് ബന്ധുക്കളും വീടിനകത്ത് ഉണ്ടായിരുന്നു. ഇവരില്‍ രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ പരിശോധന ഫലങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇറ്റലിയില്‍ വൈറസ് ബാധിച്ച് വീടിനുള്ളില്‍ മരിക്കുന്ന ആദ്യസംഭവമാണ് തെരേസ ഫ്രാന്‍സിസിന്റേത്. സഹായാഭ്യർത്ഥനയെ തുർന്ന് ഉദ്യാഗസ്ഥർ എത്തി തെരേസയുടെ മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കുകയായിരുന്നു.
English Summary:family trapped with corona infected dead body
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.