14 June 2025, Saturday
KSFE Galaxy Chits Banner 2

Related news

June 13, 2025
June 13, 2025
June 9, 2025
June 9, 2025
June 2, 2025
May 27, 2025
May 19, 2025
May 13, 2025
May 7, 2025
May 1, 2025

ഗാസയിൽ ക്ഷാമം രൂക്ഷം; ലോകത്തിലെ ഏറ്റവും വലിയ പട്ടിണി പ്രതിസന്ധിയെന്ന് ലോകാരോഗ്യ സംഘടന

Janayugom Webdesk
ജനീവ
May 13, 2025 7:18 pm

ഗാസ ക്ഷാമത്തിന്റെ വക്കിലാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഇസ്രായേലിന്റെ ഉപരോധം കാരണം ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കൾ ഗാസയിലേക്ക് എത്തുന്നില്ല. 21 ലക്ഷത്തോളം വരുന്ന ഗാസയിലെ മുഴുവൻ ജനങ്ങളും പട്ടിണിയിലാണ്. കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും മോശമായ പട്ടിണി പ്രതിസന്ധിയായി മാറിയേക്കാമെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. 

“നിലവിലുള്ള ഉപരോധത്തിൽ ഭക്ഷണം ഉൾപ്പെടെയുള്ള മാനുഷിക സഹായം തടഞ്ഞുവെച്ചതോടെ ഗാസയിൽ ക്ഷാമത്തിനുള്ള സാധ്യത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗാസയിലെ 21 ലക്ഷം ജനസംഖ്യ മുഴുവൻ ദീർഘകാലമായി ഭക്ഷ്യക്ഷാമം നേരിടുന്നു. ഏകദേശം 5 ലക്ഷം ആളുകൾ വിശപ്പ്, കടുത്ത പോഷകാഹാരക്കുറവ്, പട്ടിണി, രോഗം, മരണം എന്നിവയുടെ വക്കിലാണ്. ലോകത്തിലെ ഏറ്റവും മോശമായ പട്ടിണി പ്രതിസന്ധികളിൽ ഒന്നാണിത്. സമയം മുന്നോട്ട് പോകുംതോറും സ്ഥിതി വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്,” ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഭക്ഷണവും അവശ്യവസ്തുക്കളും ഉടനടി ലഭ്യമല്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി. മാർച്ച് 2നാണ് ഗാസയ്ക്ക് മേൽ ഇസ്രായേലിന്റെ ഉപരോധം ആരംഭിച്ചത്. 

Kerala State - Students Savings Scheme

TOP NEWS

June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.