പ്രശസ്ത ചിത്രകാരന്‍ കെ പ്രഭാകരന്‍ അന്തരിച്ചു

Web Desk

കോഴിക്കോട്

Posted on March 23, 2020, 10:37 pm

പ്രശസ്ത ചിത്രകാരന്‍ കെ പ്രഭാകരന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ചലചിത്ര സംവിധായകനും എഴുത്തുകാരനുമായിരുന്ന ചിന്ത രവിയുടെ സഹോദരനാണ്.

തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, ബറോഡ എംഎസ് സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠനശേഷം ഇന്ത്യന്‍ റാഡിക്കല്‍ പെയിന്റേഴ്‌സ് ആന്‍ഡ് സ്‌കള്‍പ്‌റ്റേഴ്‌സ് അസോസിയേഷന്റെ ഭാഗമായി ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി പ്രദര്‍ശനങ്ങള്‍ നടത്തി. ബറോഡയിലെ മഹാരാജാ സായാജിറാവു സര്‍വകലാശാലയിലെ ചിത്ര കലാവിഭാഗത്തില്‍ അദ്ധ്യാപകനായിരുന്നു. 1995ല്‍ കേന്ദ്രസര്‍ക്കാരിന്റെ സീനിയര്‍ ഫെലോഷിപ്പും 2000ല്‍ കേരള ലളിതകലാ അക്കാദമിയുടെ മുഖ്യസംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

കോഴിക്കോട് കണ്ണാടിക്കല്‍ കുന്നുമ്മേല്‍ കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: പ്രശസ്ത ചിത്രകാരിയും ബംഗാള്‍ സ്വദേശിനിയുമായ കബിത മുഖോപാദ്ധ്യായ.