19 April 2024, Friday

Related news

January 12, 2024
December 30, 2023
December 27, 2023
December 24, 2023
December 11, 2023
December 7, 2023
December 6, 2023
November 15, 2023
October 8, 2023
September 17, 2023

കശ്മീരില്‍ പ്രശസ്ത ടിക് ടോക് താരത്തെ ഭീകരര്‍ വെടിവെച്ച് കൊന്നു

Janayugom Webdesk
ശ്രീനഗര്‍
May 26, 2022 6:07 pm

കശ്മീരിലെ ഭീകരാക്രമണത്തിൽ പ്രശസ്ത ടിക് ടോക്- ടിവി താരം വെടിയേറ്റ് മരിച്ചു. 35 കാരിയായ അമ്രീൻ ഭട്ടാണ് ബുദ്ഗാമിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുവായ 10 വയസുകാരിക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച രാത്രി 7.55 ഓടെയാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.

ലഷ്കർ ഭീകരർ വീട്ടിലേക്ക് ഇരച്ച് കയറിയ അമ്രീൻ ഭട്ടിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമുണ്ടായ കശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടിരുന്നു. രക്ഷിക്കാനോടിയെത്തിയ മകൾക്കും പരുക്കേറ്റു. തുടർച്ചയായ ഭീകരാക്രമണ ങ്ങളെ തുടർന്ന് ബുദ്ഗാമിൽ സുരക്ഷ ശക്തമാക്കി.

Eng­lish Summary:Famous Tik Tok star shot dead in Kashmir
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.