മനില: ഫിലിപ്പൈന്‍സിനെ വിറപ്പിച്ച് ‘ഫാന്‍ഫോണ്‍’ ചുഴലിക്കാറ്റ്’. നാശം വിതച്ച് ക്രിസ്മസ് രാവിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ ഫിലിപ്പൈൻസിൽ പൊലിഞ്ഞത് ഒൻപത് ജീവനുകൾ.
ഇലോഇലോ, കാപിസ്, ലൈറ്റി എന്നീ പ്രവിശ്യകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശക്തമായ കാറ്റ് കൂടാതെ കനത്ത മഴ കൂടി പെയ്തിറങ്ങിയതോടെ കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് നൂറോളം ആഭ്യന്തര- അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് കിഴക്കൻ സമാർ പ്രവിശ്യയിൽ ഫാൻഫോൺ ചുഴലിക്കാറ്റ് കരതൊട്ടത്.
നിരവധി മരങ്ങൾ കടപുഴകുകയും വീടുകൾ തകരുകയും ചെയ്തു. കനത്ത മഴയെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. പ്രളയസമാനമായി പലയിടങ്ങളും. സർക്കാർ കെട്ടിടങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിലേക്കാണ് ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഫിലിപ്പിനിൽ നിന്ന് ദക്ഷിണ ചൈനാ കടലിലേക്ക് കടക്കുന്ന ഫാൻഫോൺ വിയറ്റ്നാമിനെ ലക്ഷ്യമാക്കി നീങ്ങും. ഈ വർഷം 21-ാമത്തെ ചുഴലിക്കാറ്റാണ് ഫിലിപ്പൈൻസിൽ വീശുന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.