Tuesday
26 Mar 2019

തലൈവരാണെല്ലാം; തിയേറ്ററിന് മുമ്പിലൊരുക്കിയ മണ്ഡപത്തില്‍ ആരാധകര്‍ വിവാഹിതരായി

By: Web Desk | Friday 11 January 2019 2:13 PM IST


wedding

ചെന്നൈ: തലൈവരുടെ പടം തിയേറ്ററില്‍ പൊടിപൊടിക്കുമ്പോള്‍ ഫാന്‍സുകാര്‍ക്ക് മാംഗല്യം. ചെന്നൈയിലെ വൂലാന്‍ഡ് തിയേറ്ററിന് സമീപമൊരുക്കിയ കല്യാണമണ്ഡപത്തില്‍ രജനീകാന്തിന്റെ ആരാധകരായ വധൂവരന്മാര്‍ മാലയിട്ടു. ഹൈന്ദവ ആചാരപ്രകാരം ഒരുക്കിയ വിവാഹമണ്ഡപത്തില്‍ രജനീകാന്തിന്റെ വലിയ കട്ടൗട്ട് സാക്ഷിനിര്‍ത്തി വരന്‍ വധുവിന് താലിചാര്‍ത്തി.

പേട്ട സിനിമയുടെ പ്രദര്‍ശനം ആരംഭിക്കുന്നതിന് മുമ്പായിരുന്നു വിവാഹം. അതിനാല്‍ത്തന്നെ സിനിമകാണാനെത്തിയവര്‍ക്കും ചടങ്ങ് കാണാനുള്ള ഭാഗ്യം ലഭിച്ചു.  ഇരുവീട്ടുകാരുടെയും സാന്നിദ്ധത്യത്തിലായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും ട്വിറ്ററിര്‍ വന്നതോടെ ംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.