Web Desk

ന്യൂഡല്‍ഹി

July 06, 2021, 8:03 pm

ആഭ്യന്തര വിമാന സർവീസുകളില്‍ കൂടുതല്‍ ഇളവ്

Janayugom Online

രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ . ഒരേ സമയം യാത്ര ചെയ്യാവുന്ന യാത്രക്കാരുടെ എണ്ണം 65 ശതമാനമായി ഉയര്‍ത്തി. കോവിഡ് പശ്ചാത്തലത്തില്‍ 50 ശതമാനം യാത്രക്കാര്‍ക്ക് മാത്രമാണ് ഒരു സര്‍വീസില്‍ യാത്ര ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നത്. 

ആഭ്യന്തര വിമാന സര്‍വീസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ട്വീറ്റ് ചെയ്തു. ജൂലൈ 31 വരെ ഈ ഉത്തരവ് നിലനില്‍ക്കും.

Eng­lish Sum­ma­ry : fare reduc­tion in domes­tic flights in india

You may also like this video :