Friday
24 May 2019

തങ്ങളുടെ വോട്ട് ബിജെപിക്ക് ചെയ്യിച്ചു: വീണ്ടും വോട്ടര്‍മാരുടെ പരാതി

By: Web Desk | Wednesday 15 May 2019 12:52 PM IST


ഫരീദാബാദിലെ ബിജെപി പോളിംഗ് ഏജന്റിനെതിരെ വീണ്ടും വോട്ടര്‍മാരുടെ പരാതി. മേയ് 12ന് പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ തങ്ങളുടെ വോട്ട് ബിജെപിക്ക് ചെയ്യിച്ചു എന്നാണ് സ്ത്രീ വോട്ടര്‍മാര്‍ പറയുന്നത്.

താമരയ്ക്ക് നേരെയുള്ള ബട്ടനില്‍ അമര്‍ത്താന്‍ ബിജെപി പോളിംഗ് ഏജന്റ് ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടതായി വനിത വോട്ടര്‍ എന്‍ഡിടിവിയോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗിരിരാജ് സിംഗിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിടുകയും ചെയ്തു. അസോത്തി ഗ്രാമത്തിലെ പോളിംഗ് ബൂത്തിലായിരുന്നു സംഭവം. അസോത്തിയിലെ തന്നെ 23കാരിയായ ദലിത് യുവതി വിവേചനയാണ് ഇപ്പോള്‍ ബിജെപിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Related News