20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 11, 2024
July 7, 2024
July 6, 2024
June 25, 2024
April 27, 2024
March 18, 2024
December 1, 2023
November 9, 2023
September 15, 2023
September 7, 2023

വിഷ്ണുവിന്‌ ഔദ്യോഗിക ബഹുമതികളോടെ വിട

Janayugom Webdesk
തിരുവനന്തപുരം
June 25, 2024 9:40 pm

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുടെ ബോംബ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ വിഷ്ണുവിന്‌ ഔദ്യോഗിക ബഹുമതികളോടെ നാട്‌ വിടചൊല്ലി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പാലോട് കരിമൺകോട് ശാന്തികുടീരത്തിൽ മൃതദേഹം സംസ്കരിച്ചു. 

ഇന്ന് പുലർച്ചെ 1.30 ന് വിമാനത്താവളത്തിലെത്തിച്ച ഭൗതീക ശരീരം തുടർന്ന് പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പ്, നന്ദിയോട് താന്നിമൂട്ടിൽ വിഷ്ണു പുതിയതായി പണി കഴിപ്പിച്ച പനോരമ, ഫാം ജങ്ഷനിലെ കുടുംബ വീടായ അനിഴം ഹൗസ് എന്നിവിടങ്ങളിലും നന്ദിയോട് ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലും 11 മണിയോടെ നന്ദിയോട് എസ്‌കെവി ഹയർ സെക്കന്‍ഡറി സ്കൂളിലും പൊതുദർശനത്തിന് വച്ചു. വൻ ജനാവലിയാണ് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. 

തിരുവനന്തപുരം പാലോട് നന്ദിയോട് ചെറ്റച്ചല്‍ ഫാം ജങ്ഷനില്‍ അനിഴം ഹൗസില്‍ ജി രഘുവരന്റെയും അജിതകുമാരിയുടെയും മകനാണ് വിഷ്ണു. സിആര്‍പിഎഫില്‍ ഡ്രൈവറായിരുന്നു. കഴിഞ്ഞ ശനിയാണ് മാവോയിസ്റ്റ് ആക്രമണത്തില്‍ വിഷ്ണു കൊല്ലപ്പെട്ടത്.
നന്ദിയോട് സ്കൂളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ ജി ആർ അനിൽ, വി ശിവന്‍കുട്ടി, ജെ ചിഞ്ചുറാണി, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ തുടങ്ങി രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടെ വലിയ ജനാവലി വിഷ്ണുവിന്റെ വീട്ടില്‍ അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു. 

Eng­lish Sum­ma­ry: Farewell to Vish­nu with offi­cial honours

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.