പുതിയ കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുക എന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറെ വ്യക്തമാക്കിയത്. താങ്ങുവില ഉറപ്പാക്കുന്നതില്‍ ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍ കര്‍ഷകരെ അറിയിച്ചു. കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മിലുളള ചര്‍ച്ച തുടരുകയാണ്.
കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കാനായി ഓര്‍ഡിനൻസ് കൊണ്ടുവരണമെന്നാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ല് പാസാക്കിയാല്‍ മതി. താങ്ങുവിലയ്ക്ക് നിയമസാധുത നല്കാൻ ഇപ്പോള്‍ ലോക്സഭയിലുളള സ്വകാര്യ ബില്‍ അംഗീകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
കേന്ദ്രവും കര്‍ഷകരും തമ്മിലുളള ഏഴാംഘട്ട ചര്‍ച്ചയാണ് ഡല്‍ഹി വിജ്ഞാൻ ഭവനില്‍ നടക്കുന്നത്. ജനുവരി നാലില്‍ നടന്ന ആറാംഘട്ട ചര്‍ച്ചയില്‍ തീരുമാനമാകാത്ത കാര്യങ്ങളിലാണ് നിലവില്‍ ചര്‍ച്ച തുടരുന്നത്. പുതുവര്‍ഷത്തില്‍ നല്ലത് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്ന് കര്‍ഷക സംഘടന പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് മുൻപായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ENGLISH SUMMARY: farm bill will not withdrawn
YOU MAY ALSO LIKE THIS VIDEO