Web Desk

തിരുവനന്തപുരം

December 26, 2020, 10:27 pm

കാര്‍ഷിക നിയമങ്ങൾ പിന്‍വലിക്കുകയാണ് വേണ്ടത്: കെ ഇ ഇസ്മായില്‍

Janayugom Online

കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതിയല്ല, ബില്ല് പിന്‍വലിക്കുകയാണ് വേണ്ടതെന്ന് സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ ഇ ഇസ്മായില്‍. കർഷക സമരങ്ങൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം പാളയം രക്തസാക്ഷിമണ്ഡപത്തിന് മുന്‍പില്‍ നടന്നുവരുന്ന സംയുക്തകര്‍ഷസമിതി ഐക്യദാര്‍ഢ്യ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രിസ്മസ് ദിനത്തില്‍ നടന്ന സത്യഗ്രഹം സിപിഐ തിരുവനന്തപുരം ജില്ലാസെക്രട്ടറി അഡ്വ. ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. കേരളകര്‍ഷകയൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രാജീവ് അധ്യക്ഷനായി.

മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവിത മേഖലയാണ് കോര്‍പ്പറേറ്റുകളുടെ താല്പര്യത്തിന് വേണ്ടി തകര്‍ക്കാന്‍ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ഇസ്മായിൽ പറഞ്ഞു. കാര്‍ഷികമേഖലയിലും കൈകടത്തുകയെന്നത് കോർപ്പറേറ്റ് ശക്തികളുടെ ലക്ഷ്യമാണ്. അതിന് കൂട്ടുനില്‍ക്കുകയാണ് മോഡി സര്‍ക്കാര്‍. അതിനായാണ് നിയമങ്ങളെ വരെ മാറ്റിയെഴുതുന്നത്. എന്നാല്‍ ആ ആപത്ത് തിരിച്ചറിഞ്ഞ് കര്‍ഷകര്‍ പോരാട്ടത്തിനിറങ്ങി. സാധാരണക്കാരുടെ അന്നം മുട്ടിക്കാനുള്ള കേന്ദ്രശ്രമത്തിനെതിരെ ഐക്യത്തോടെയുള്ള പോരാട്ടമാണ് രാജ്യമെങ്ങും നടക്കുന്നതെന്നും സമരത്തിന് എല്ലാവിധ ഐക്യദാര്‍ഢ്യവും ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. സി എസ് സജ്ജാദ് അധ്യക്ഷനായി. കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗാപാലന്‍നായര്‍, സെക്രട്ടറി വി ചാമുണ്ണി, മാങ്കോട് രാധാകൃഷ്ണന്‍, വി പി ഉണ്ണികൃഷ്ണന്‍, കെ സി വിക്രമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Eng­lish Sum­ma­ry: farm laws should be repealed: KE Ismail

You may like this video also