വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

Web Desk
Posted on July 10, 2019, 11:43 am

കല്‍പ്പറ്റ: വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളി മരക്കടവ് സ്വദേശി ചുളുഗോഡ് എങ്കിട്ടന്‍ (55) എന്നയാളാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഇയാളുടെ ബന്ധുക്കള്‍ പറഞ്ഞു. മൂന്നുലക്ഷത്തോളം രൂപ ഇയാള്‍ക്ക് കടബാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആവശ്യമായ മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് പുല്‍പ്പള്ളി മരക്കടവ് മേഖലകളില്‍ വ്യാപകമായി കൃഷിനാശം ഉണ്ടായിരുന്നു.

 

 

You May Also Like This: