Web Desk

തെലങ്കാന

June 03, 2020, 7:33 pm

കൃഷിക്ക് വേണ്ടി നിലം ഉഴുതപ്പോൾ കിട്ടിയത് രണ്ടു കുടം സ്വർണാഭരണങ്ങൾ; അമ്പരന്ന് കർഷകൻ

Janayugom Online

കൃഷിക്കായി നിലം ഉഴുതപ്പോൾ കർഷകന് കിട്ടിയത് രണ്ടു കുടം നിധി. സ്വർണ്ണം, വെള്ളി ആഭരണങ്ങൾ നിറഞ്ഞ രണ്ടു കുടങ്ങളാണ് മണ്ണിനടിയിൽ നിന്ന് ലഭിച്ചത്. തെലങ്കാനയിലെ സുൽത്താൻപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. മുഹമ്മദ് സിദ്ദിഖി എന്ന കർഷകന്റെ ഭൂമിയിൽ നിന്നാണ് നിധി ലഭിച്ചത്.

മഴക്കാലം അടുത്തതോടെ നിലം ഉഴുതു മറിച്ച് കൃഷിക്ക് വേണ്ടി ഒരുക്കാൻ തുടങ്ങിയപ്പോഴായിരുന്നു ഈ സംഭവം നടന്നത്. പണികൾ പുരോഗമിക്കുന്നിതിനിടെ ബുധനാഴ്ച്ചയാണ് നിധി കണ്ടെത്തിയത്. നിധി ശ്രദ്ധയിൽപ്പെട്ടയുടനെ തന്നെ മുഹമ്മദ് സർക്കാർ ഉദ്യോഗ്സഥരെ വിവരം അറിയിച്ചു. റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിധി ഏറ്റെടുത്തു. സ്ഥലത്തിന് ചരിത്ര പ്രാധാന്യമായ യാതൊരു ബന്ധവുമില്ലെന്നാണ് പ്രാഥമിക വിവരം. എങ്കിലും പുരാവസ്തു വകുപ്പിനെ വിവരങ്ങൾ അറിയിക്കുമെന്നും റവന്യു ഉദ്യോഗസ്ഥർ അറിയിച്ചു.

ENGLISH SUMMARY: farmer got pot filled with gold

YOU MAY ALSO LIKE THIS VIDEO