Web Desk

July 07, 2021, 5:19 pm

ചെമ്മരിയാടുകളെ പട്ടിണിക്കിട്ട കര്‍ഷകന് 9 മാസത്തെ തടവ് ശിക്ഷ

Janayugom Online

ചെമ്മരിയാടുകൾക്ക് ഭക്ഷണം നൽകാതെ പട്ടിണിക്കിട്ട കർഷകന് ഒമ്പത് മാസത്തെ തടവ് ശിക്ഷ. ന്യൂസിലാന്‍ഡിലാണ് ഈ ദാരുണ സംഭവം. 226 ചെമ്മരിയാടുകളെയാണ് തീറ്റ നൽകാതെ കര്‍ഷകന്‍ പട്ടിണിക്കിട്ടത്. ഭക്ഷണം ഇല്ലാതെ അവശ നിലയിലായ ചെമ്മരിയാടുകളെ ദയാ വധത്തിന് വിധേയമാക്കേണ്ടി വന്നതിന് പിന്നാലെയാണ് കർഷകന് തടവ് ശിക്ഷ വിധിച്ചത്.

ബെവാന്‍ സ്കോട്ട് ടെയ്റ്റ് എന്ന കർഷകനാണ് ചെമ്മരിയാടുകൾക്ക് ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടത്. താന്‍ വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും ആവശ്യമായ പിന്തുണ തനിക്ക് ലഭിച്ചില്ലെന്നും ഇയാള്‍ കുറ്റസമ്മതം നടത്തി .ഒമ്പത് മാസം തടവ ശിക്ഷയും അത് പൂർത്തിയാക്കിയ ശേഷം 150 മണിക്കൂർ സാമൂഹ്യ സേവനവും ചെയ്യണമെന്നുമാണ് കർഷകന് കോടതി വിധിച്ച ശിക്ഷ. നാലുവര്‍ഷത്തേക്ക് കാര്‍ഷികാവശ്യത്തിനായുള്ള മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഇയാളെ കോടതി വിലക്കിയിട്ടുണ്ട്. 

2019 ഏപ്രിലിലാണ് ഇയാളുടെ ഫാമിലെ ചെമ്മരിയാടുകൾക്ക് രോഗബാധ റിപ്പോർട്ട് ചെയ്തത്. ചെമ്മരിയാടുകളുടെ ശരീരത്തിൽ വ്യാപകമായ രീതിയിൽ പ്രാണികളുടെയും ലാർവ്വകളുടെയും സാന്നിധ്യം കണ്ടെത്തിയതോടെയാണ് ഇവയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഇതോടെയാണ് മൃഗങ്ങളോടുള്ള ക്രൂരത വ്യക്തമായത്. ഗുരുതരാവസ്ഥയിലായ 226 ചെമ്മരിയാടുകളെ ദയാവധത്തിന് വിധേയമാക്കുകയായിരുന്നു. 

ന്യൂസിലാൻഡിലെ സൌത്ത് ഐഡൻഡിലായിരുന്നു ഇയാളുടെ ഫാം. എന്നാൽ സംഭവം റിപ്പോർട്ട് ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഇയാൾ പ്രദേശിക അധികൃതരുടെ സഹായം തേടിയിരുന്നുവെന്നും ഇത് നൽകിയില്ലെന്നുമാണ് ബെവാൻറെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. പല ചെമ്മരിയാടുകളുടേയും രോമം രണ്ട് വർഷത്തോളമായി നീക്കം ചെയ്യാത്ത അവസ്ഥയിൽ ആയിരുന്നുവെന്നും അധികൃതർ കണ്ടെത്തി. ഇയാളുടെ ശേഷിച്ച ചെമ്മരിയാടുകളെ മറ്റ് കർഷകർക്ക് വിട്ട് നൽകി.
eng­lish summary;Farmer sen­tenced to 9 months in prison for starv­ing sheep
you may also like this video;