25 April 2024, Thursday

Related news

March 7, 2024
March 3, 2024
February 26, 2024
February 26, 2024
February 22, 2024
February 22, 2024
February 21, 2024
February 18, 2024
February 16, 2024
February 16, 2024

കര്‍ഷക വിജയം വലിയ മാറ്റത്തിന് വഴിതെളിക്കും: എഐടിയുസി

Janayugom Webdesk
തിരുവനന്തപുരം
November 19, 2021 10:40 pm

പോരാട്ടത്തിന് മുന്നിൽ ഏതു ഭരണാധികാരിയും മുട്ടുമടക്കേണ്ടി വരുമെന്ന ചരിത്രപാഠം ഉൾക്കൊണ്ടുകൊണ്ട് കൂടുതൽ കരുത്തുറ്റ തൊഴിലാളി, കർഷക, ബഹുജന മുന്നേറ്റത്തിന് കര്‍ഷകസമരത്തിന്റെ വിജയം കരുത്തുപകരുമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പ്രസ്താവിച്ചു.

കേന്ദ്രസർക്കാരിന്റെ പിടിവാശി മൂലമാണ് സമരം ഇത്രയും നീണ്ടു പോയതും രാജ്യത്തെ തീറ്റിപ്പോറ്റുന്ന കർഷകരുടെ ജീവൻ നഷ്ടപ്പെടാൻ ഇടയായതും. ഒടുവില്‍ കർഷകരുടെയും തൊഴിലാളികളുടെയും ബഹുജനങ്ങളുടെയും ഐക്യനിര രാജ്യത്തെമ്പാടും വളർന്നുവരികയും പണിമുടക്ക് ഉൾപ്പെടെയുള്ള കൂടുതൽ സമരങ്ങൾ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയാറായത്. കെ പി രാജേന്ദ്രന്‍‍ പറഞ്ഞു.
eng­lish summary;Farmer suc­cess leads to big change: AITUC
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.