തോട്ടയുടമയുടെ മൃതദേഹം കാലുകൾ കെട്ടിയ നിലയിൽ

Web Desk
Posted on November 30, 2018, 9:17 pm

രാജാക്കാട് : ഏലത്തോട്ടം ഉടമയെ ദുരൂഹ സാഹചര്യത്തിൽ  മരിച്ച നിലയില്‍  കണ്ടെത്തി. കുഞ്ചിത്തണ്ണി, ഇരുപതേക്കര്‍ മുണ്ടുവേലിയില്‍ തങ്കച്ചനെ(59)
യാണ് മുത്തന്‍മുടിയിലെ ഏലത്തോട്ടത്തിനകത്തുള്ള കുളത്തില്‍ മരിച്ച
നിലയില്‍ കണ്ടെത്തിയത്.  മൃതദേഹത്തിന്റെ കാലുകള്‍  തമ്മില്‍ വള്ളികൊണ്ട് ബന്ധിപ്പിച്ചിരുന്നതിനാലും തങ്കച്ചനും കുടുംബവും  പുതിയ വീടും സ്ഥലവും വാങ്ങിയതിന്റെ കരാര്‍ തിയതി  ഇന്ന് ആയിരുന്നുവെന്നതും മരണത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു.

കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ തങ്കച്ചനെ കാണാനില്ലായിരുന്നു.  ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലാണെന്നാണ് വീട്ടുകാര്‍ കരുതിയത്. 3 ദിവസമായിട്ടും തിരിച്ചു വരാത്തതിനാല്‍ ബന്ധുക്കള്‍  രാജാക്കാട് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.  ഇന്നലെ ബന്ധുക്കളും  നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയുള്ള ഏലത്തോട്ടത്തില്‍ മരിച്ച നിലിയില്‍ കണ്ടത്. 15 അടി താഴ്ച്ചയും 20 അടി നീളവുമുള്ള പടുതാക്കുളം ഏലത്തോട്ടത്തില്‍  ജലസേചനത്തിനായി നിര്‍മിച്ചതാണ്.
ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രാജാക്കാട് പൊലിസ്  സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം  പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഭാര്യ ബേബി, മൂലക്കട പൈനാടത്ത് കുടുംബാംഗം. മക്കള്‍. ജോബി, ഹാബിന്‍.