പ്രത്യേക ലേഖകൻ

ന്യൂഡല്‍ഹി:

February 10, 2021, 9:27 pm

കർഷക പ്രക്ഷോഭം:18 ന് രാജ്യവ്യാപക തീവണ്ടി തടയൽ

Janayugom Online

കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി 18 ന് തീവണ്ടി തടയൽ സമരം നടത്താൻ സംയുക്ത കിസാൻ മോർച്ച തീരുമാനം. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് നാലുവരെയാണ് രാജ്യവ്യാപകമായി തീവണ്ടി തടയുക. ലോക്‌സഭയിലെ പ്രസംഗത്തിനിടെ കർഷകരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോഡി ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. പ്രതിപക്ഷത്തെ പരിഹസിച്ചും കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ചും നടത്തിയ പ്രധാനമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന ചര്‍ച്ചയില്‍ രാജ്യസഭയില്‍ നടത്തിയ മറുപടിക്ക് സമാനമായ നിലപാടാണ് ലോക്‌സഭയിലും മോഡി ആവര്‍ത്തിച്ചത്. കാര്‍ഷിക നിയമത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ല. മുന്‍ സര്‍ക്കാരുകള്‍ കാര്‍ഷിക മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് സഭയില്‍ നടത്തിയ പ്രസ്താവനകളും മോഡി ലോക്‌സഭയില്‍ പരാമര്‍ശിച്ചു. ഇതേതുടർന്നായിരുന്നു പ്രതിപക്ഷ ബഹിഷ്കരണം.

അതിനിടെ ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തെകുറിച്ച് അഭിപ്രായം പറയണമെന്ന് ആവശ്യപ്പെട്ട് ആറ് കനേഡിയൻ പാർലമെന്റ് അംഗങ്ങൾ വിദേശകാര്യ മന്ത്രി മാർക് ഗാർനിയൂവിന് കത്ത് നല്കി. പൊലീസിനെയും കണ്ണീർ വാതകം, ലാത്തിച്ചാർജ്ജ്, ജലപീരങ്കി എന്നിവയും പ്രക്ഷോഭകർക്കെതിരെ ഉപയോഗിക്കുന്നതിനെതിരെ സംസാരിക്കണമെന്നാണ് കനേഡിയൻ വിദേശമന്ത്രിക്ക് നല്കിയ കത്തിലെ ആവശ്യം. ഇന്റർനെറ്റ്, വൈദ്യുതി, കുടിവെള്ളം എന്നിവ തടയുന്ന നടപടിയെ എതിർക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ENGLISH SUMMARY: Farm­ers’ agi­ta­tion: Nation­wide train block­ade on 18th

YOU MAY ALSO LIKE THIS VIDEO