സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി:

January 19, 2021, 10:49 pm

കര്‍ഷക പ്രക്ഷോഭം: സുപ്രീം കോടതി നിയോഗിച്ച സമിതി ആദ്യ യോഗം ചേര്‍ന്നു

Janayugom Online

സ്വന്തം ലേഖകൻ

കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പ്രശ്നം പരിഹരിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ ആദ്യ യോഗം ചേര്‍ന്നു. അതേസമയം കര്‍ഷക പ്രക്ഷോഭകരുമായി കേന്ദ്ര സര്‍ക്കാർ ഇന്ന് നിശ്ചയിച്ച പത്താംവട്ട ചര്‍ച്ച നാളത്തേക്ക് മാറ്റിവച്ചു. ഡോ. അശോക് ഗുലാത്തി, അനില്‍ ഗന്‍വാത്, ഡോ. പ്രമോദ് ജോഷി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സമിതിയുടെ തുടര്‍ നടപടികളെക്കുറിച്ചാണ് നാളെ ചര്‍ച്ച നടത്തിയത്. കൃഷിക്കാര്‍, കര്‍ഷക സംഘടനകള്‍, കര്‍ഷക യൂണിയനുകള്‍, ബന്ധപ്പെട്ട മറ്റുള്ളവര്‍ എന്നിവരുമായി നടത്തുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാകും സമിതി ശുപാര്‍ശകള്‍ സുപ്രീം കോടതിക്കു സമര്‍പ്പിക്കുക. ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ രണ്ടു മാസം സമയമെടുക്കുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്ന കര്‍ഷകരുമായി സമിതി ചര്‍ച്ച നടത്തും. സംസ്ഥാന സര്‍ക്കാരുകള്‍, സംസ്ഥാന മാര്‍ക്കറ്റിംഗ് ബോര്‍ഡുകള്‍, കര്‍ഷക ഉല്പാദക സംഘടനകള്‍, സഹകരണ സംഘങ്ങള്‍ തുടങ്ങിയവരുമായും ആശയവിനിമയം ചെയ്യും. ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം തേടിയ ശേഷമാകും സമിതി റിപ്പോര്‍ട്ട് തയ്യാറാക്കുകയെന്ന് സമിതി അംഗം അനില്‍ ഗന്‍വാത് മാധ്യമങ്ങളോടു പറഞ്ഞു. സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്നും ബികെയു ദേശീയ അധ്യക്ഷന്‍ ഭൂപീന്ദര്‍ സിങ് മാന്‍ സ്വയം പിന്മാറിയിരുന്നു. കര്‍ഷക പ്രക്ഷോഭകരും സര്‍ക്കാരും തമ്മില്‍ പ്രശ്‌നപരിഹാരത്തിനായി ഇന്നു വീണ്ടും ചര്‍ച്ച നടത്തും. പത്താം വട്ടമാണ് ഇരുപക്ഷവും ഈ വിഷയത്തില്‍ സമ്മേളിക്കുന്നത്. കര്‍ഷക പ്രക്ഷോഭം ശക്തമായി മുന്നോട്ടു കൊണ്ടു പോകുമെന്ന് കര്‍ഷകര്‍ ആവര്‍ത്തിച്ചു.

ENGLISH SUMMARY: farm­ers agi­ta­tion: Supreme Court The appoint­ed com­mit­tee met at the first meeting

YOU MAY ALSO LIKE THIS VIDEO