June 28, 2022 Tuesday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ദണ്ഡി സത്യഗ്രഹത്തെ ഓര്‍മ്മിച്ച് അതിര്‍ത്തിയില്‍ കര്‍ഷകര്‍

By Janayugom Webdesk
April 8, 2021

കേന്ദ്ര സര്‍ക്കാര്‍ക്കാരിന്‍റെ തെറ്റായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാശ്യപ്പെട്ടും, കര്‍ഷകര്‍ ഉത്പദാപ്പിക്കുന്ന വിളകള്‍ക്ക് ന്യായമായ വില കിട്ടണമെന്നാവശ്യപ്പെട്ടും കര്‍ഷകര്‍ കഴിഞ്ഞ 140 ദിവസങ്ങളായ ദില്ലി അതിര്‍ത്തിയില്‍ ധര്‍ണയിരിക്കുകയാണ്. പ്രസിദ്ധമായ ഡണ്ടി സത്യാഗ്രഹത്തെ ഒര്‍മ്മിപ്പിക്കുന്ന തരത്തിലാണ് .ഏപ്രില്‍ 6ന് സത്യാഗ്രഹം നിര്‍ത്തിയത്. മിട്ടി സത്യാഗ്രഹം എന്നാണ് വിളിക്കപ്പട്ടത്. 1930 ഏപ്രില്‍ 6നാണ് അന്ന് ഡണ്ടി സത്യാഗ്രഹം സമാപിച്ചത്. രാജ്യത്തിന്‍റെ നാനാഭാഗത്തു നിന്നും കര്‍ഷകരും,കര്‍ഷക തൊഴിലാളികളും അവരുടെ പ്രദേശത്തെ മണ്ണുമായി എത്തി. 

അവരെ സ്ത്രീകള്‍ മണ്ണ് നിറച്ച പിച്ചുകളുമായിട്ടാണ് സ്വീകരിച്ചത്. ഗുജറാത്തില്‍ നിന്നും മാതാരം 1500പേര്‍ പങ്കെടുത്തു, പഞ്ചാബ്, ഹരിയാന,രാജസ്ഥാന്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം മണ്ണ് കൊണ്ടുവന്നിരുന്നു. മാര്‍ച്ച് 12 മുതല്‍ 28വരെ രണ്ട് ഘട്ടങ്ങളിട്ടാണ് മിട്ടി സത്യാഗ്രഹം നടന്നത്. കര്‍ഷകരും,തൊഴിലാളികളും സംയുക്തമായി പ്രക്ഷോഭം നടത്തിയത് രാജ്യത്ത് വന്‍ അലയടികളാണ് സൃഷ്ടിച്ചത്. വന്‍ പ്രതിഷേധമായിമാറി. ദണ്ഡി മാര്‍ച്ചിലെ ഉപ്പ് പോലെ മണ്ണ് ദേശീയ ഏകീകരണത്തിന്‍റെ പ്രതീകമായി മാറി. ദല്ലി അതിര്‍ത്തിയിലെ പ്രക്ഷോഭത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട 350 കര്‍ഷകരുടെ സ്മരണക്കായി ഈ ശേഖരിച്ച മണ്ണുകള്‍ അടിത്തറയായി. 

നിര്‍ഭയത്തിനും, അഹിംസയ്ക്കും പേരുകേട്ടതാണ് ഡാന്‍സി മാര്‍ച്ച്. ഒരോ സത്യാഗ്രഹികളിലും അതി പതിഞ്ഞിട്ടുണ്ട്. അന്ന് ഉപ്പിന്‍റെ മുഷ്ടിയില്‍ അത് രാജ്യം മുഴുവന്‍ ഒന്നായി പ്രതികരിച്ചു. 1930 ഏപ്രില്‍ 6ന് മഹാത്മാഗാന്ധിയും കൂട്ടരും ദണ്ഡിയിലെ കടല്‍ത്തീരത്ത് എത്തി കടലില്‍ മുങ്ങി, ഒരു മുഷ്ടി ഉപ്പ് ശേഖരിച്ച് മുഷ്ടി ചുരുട്ടി കൈ ഉയര്‍ത്തി. ഹെയ്ല്‍ ദ ഡെലിവറര്‍ , കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ സരോജിനി നായിഡു വിളിച്ചു പറഞ്ഞു. ഈ പ്രവര്‍ത്തി നിസാരവും, ലളിതവുമായിരുന്നു. പക്ഷെ അതിന്‍റെ ആഘാതം സ്ഫോടനമായിരുന്നു. ബ്രട്ടീഷ് കുത്തകളില്‍ നിന്ന് മാത്രം ഉപ്പ് വാങ്ങാന്‍ നിര്‍ബന്ധിതരായ ജനങ്ങള്‍ സര്‍ക്കാരിനെ ധിഖരിച്ചു കൊണ്ട് എല്ലായിടത്തും ഉപ്പ് നിര്‍മ്മിച്ച് വില്‍ക്കുന്നിതില്‍ ഏര്‍പ്പെട്ടു.

ENGLISH SUMMARY:Farmers at the bor­der in remem­brance of the Dan­di Satyagraha
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.