November 30, 2022 Wednesday

Related news

November 28, 2022
November 28, 2022
November 27, 2022
November 26, 2022
November 26, 2022
November 23, 2022
November 18, 2022
November 18, 2022
November 17, 2022
November 15, 2022

സമരവേദികളില്‍ സ്ഥിരം വീട് നിര്‍മ്മിച്ച് കര്‍ഷകര്‍

റെജി കുര്യന്‍
ന്യൂഡല്‍ഹി
March 13, 2021 10:20 pm

കര്‍ഷക സമരവേദികളില്‍ ഇഷ്ടിക കൊണ്ട് സ്ഥിരം വീട് നിര്‍മ്മിച്ച് കര്‍ഷകര്‍. പന്തലുകള്‍ക്കു പകരം ടിക്രി അതിര്‍ത്തിയില്‍ ഇത്തരത്തില്‍ 25 ഓളം വീടുകളാണ് ഉയര്‍ന്നിരിക്കുന്നത്. കര്‍ഷക സമരം ദീര്‍ഘകാലം നീളുമെന്ന വിലയിരുത്തലിലാണ് കര്‍ഷക പ്രക്ഷോഭകര്‍. ഇതിനായാണ് കര്‍ഷകര്‍ ഇഷ്ടികകെട്ടി സിമന്റ് തേച്ച വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കിസാല്‍ സോഷ്യല്‍ ആര്‍മിയാണ് വീടുകള്‍ കര്‍ഷകര്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്നത്. സന്നദ്ധ സേവനമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. നിര്‍മ്മാണ സാമഗ്രികള്‍ക്കുള്ള ചെലവു കര്‍ഷകര്‍ വഹിക്കണം. 

25,000 രൂപയോളമാണ് ഒരു വീടിന്റെ നിര്‍മ്മാണ ചെലവ്. കര്‍ഷകരുടെ മനസ്സുപോലെ ശക്തമാണ് പുതിയ വീടുകളെന്ന് കിസാന്‍ സോഷ്യല്‍ ആര്‍മി നേതാവ് അനില്‍ മാലിക് പറഞ്ഞു. ഇത്തരത്തില്‍ രണ്ടായിരത്തോളം വീടുകള്‍ നിര്‍മ്മിക്കാനാണ് നീക്കം. വേനലിന്റെ ആധിക്യം നേരിടാന്‍ സമര വേദികളില്‍ കൂളറുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാത 44ല്‍ കര്‍ഷകര്‍ അനധികൃത നിര്‍മ്മാണം നടത്തുന്നതിനെതിരെയും കുഴല്‍ കിണര്‍ കുഴിച്ചതിനെതിരെയും അധികൃതര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കര്‍ഷകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ദേശീയ പാതാ നിയമം, ഇന്ത്യന്‍ പീനല്‍ കോഡ് എന്നിവയിലെ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ENGLISH SUMMARY:Farmers build per­ma­nent hous­es on protest sites
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.