Web Desk

ന്യൂഡല്‍ഹി

January 13, 2021, 10:14 am

സമരം കടുപ്പിച്ച് കര്‍ഷകര്‍; കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധം

Janayugom Online

കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് അറിയിച്ച കര്‍ഷകര്‍ സംഘടനകള്‍ സമരം കടുപ്പിക്കുന്നു. കര്‍ഷകര്‍ നേരത്തെ തീരുമാനിച്ച സമര പരിപാടിയില്‍ മാറ്റമില്ലെന്നും സംഘടനാ നേതാക്കള്‍ അറിയിച്ചു. കിസാൻ സങ്കല്‍പ്പ് ദിനാചരണത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി എല്ലാ വില്ലേജുകളിലും ഇന്ന് കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കത്തിച്ചു പ്രതിഷേധിക്കും.

ജനുവരി 26 ന് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുളള ട്രാക്ടര്‍ പരേഡിന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. സുപ്രീം കോടതി ഉത്തരവിനോടും കേന്ദ്ര സര്‍ക്കാരിനോടും സ്വീകരിക്കേണ്ട നിലപാട് ആലോചിക്കാൻ സംയുക്ത സമരസമിതി ഇന്ന് ഉച്ചയ്ക്ക് സിംഘുവില്‍ യോഗം ചേരുന്നുണ്ട്.

ENGLISH SUMMARY: FARMERS BURN THE COPY OF FARM BILL

YOU MAY ALSO LIKE THIS VIDEO