ദീപാവലി കരിദിനമായി ആചരിച്ച് പഞ്ചാബിലെ കർഷകർ. കറുത്ത കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനയായ ബികെയു എക്തയുടെ നേതൃത്വത്തിലാണ് കറുത്ത ദീപാവലി ആചരിച്ചത്. പ്രതിഷേധത്തിന്റെ അടയാളമായി ദീപാവലി രാത്രിയിൽ ടോർച്ചുകളാണ് കർഷകർ തെളിച്ചത്. കരിദിനാചരണം പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ദീപാവലി വ്യാപാരത്തിലും കുറവുണ്ടാക്കി.
പഞ്ചാബിന് പുറമെ രാജസ്ഥാന, യുപി, ഹരിയാന. തെലങ്കാന സംസ്ഥാനങ്ങളിലും കർഷകർ പ്രക്ഷോഭത്തിലാണ്. അതേസമയം 21 ന് കേന്ദ്ര സർക്കാരുമായി നടത്താൻ തീരുമാനിച്ച കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി 18 ന് കർഷക യൂണിയനുകളുടെ യോഗം നടക്കും.
ശക്തമായ സമരം നടക്കുന്ന പഞ്ചാബിലെ കർഷകർ കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാറുമായി ചർച്ച നടത്തിയത്.
കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘവുമായുള്ള ചർച്ചയിൽ കാര്യമായ പുരോഗതികളൊന്നും ഉണ്ടായിരുന്നില്ല. മൂന്ന് കാർഷിക നിയമങ്ങളും ഉടൻ പിൻവലിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളാണ് കർഷകർ മുന്നോട്ടുവച്ചിട്ടുള്ളത്.
English summary; Farmers celebrate Diwali as a dry day
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.