23 April 2024, Tuesday

Related news

April 6, 2024
November 11, 2023
March 11, 2023
November 26, 2022
November 23, 2022
October 11, 2022
August 22, 2022
August 8, 2022
August 1, 2022
July 31, 2022

കര്‍ഷകര്‍ ഇന്ന് വിശ്വാസ വഞ്ചനാ ദിനം ആചരിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
January 31, 2022 10:09 am

രാജ്യവ്യാപകമായി കര്‍ഷകര്‍ ഇന്ന് വിശ്വാസ വഞ്ചനാ ദിനം ആചരിക്കും. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം പിന്‍വലിച്ചപ്പോള്‍ കര്‍ഷകരുടെ മറ്റ് ആവശ്യങ്ങളും അംഗീകരിക്കുമെന്ന് മോഡി സര്‍ക്കാര്‍ രേഖാമൂലം നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെതിരെയാണ് പ്രതിഷേധം.
വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില ഉറപ്പാക്കുന്നതിനു വേണ്ടി കേന്ദ്രം നാളിതുവരെ സമിതി രൂപീകരിക്കുകയോ കര്‍ഷകരുമായി ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ലാഖോവാള്‍) ജനറല്‍ സെക്രട്ടറി ഹരീന്ദര്‍ സിങ് ലാഖോവാള്‍ പറ‌ഞ്ഞു. ജില്ലാ ആസ്ഥാനങ്ങളില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കേന്ദ്രമന്ത്രിമാരുടെയും കോലം കത്തിക്കുമെന്നും ലാഖോവാള്‍ പറഞ്ഞു.
കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത വ്യാജ കേസുകള്‍ ഇതുവരെ പിന്‍വലിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. കര്‍ഷക സമരത്തിനിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടില്ല.
ഫെബ്രുവരി ഒന്നിനകം കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച കേന്ദ്രത്തിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇനിയും വിഷയത്തില്‍ മുഖം തിരിക്കുന്ന നിലപാടാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ രാജ്യവ്യാപകമായി വന്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പാഠം പഠിപ്പിക്കുമെന്നും ലാഖോവാള്‍ പറഞ്ഞു.

Eng­lish Sum­ma­ry: Farm­ers’ Day will be observed today

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.