June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

രാജസ്ഥാന്‍ – ഹരിയാന അതിർത്തിയിൽ കര്‍ഷക മാര്‍ച്ച് തടഞ്ഞ് കേന്ദ്രം; പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

By Janayugom Webdesk
December 13, 2020

കര്‍ഷക വിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെ താക്കീതായി കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച്. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. രാജസ്ഥാനിൽനിന്നുള്ള കർഷക മാർച്ച് രാജസ്ഥാന്‍ – ഹരിയാന അതിർത്തിയിൽ തടഞ്ഞു. പൊലീസിനൊപ്പം സൈന്യത്തെയും അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. ജയ്പുർ – ഡൽഹി ദേശീയപാത അടച്ചു. അതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഞ്ചാബിൽനിന്നുള്ള ബിജെപി നേതാക്കളുമായി ചർച്ച നടത്തുകയാണ്.

കർഷക സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പഞ്ചാബ് ജയിൽ ഡിഐജി ലഖ്മിന്ദർ സിങ് ജാഖർ രാജിവച്ചു. രാജിക്കത്ത് ശനിയാഴ്ച സംസ്ഥാന സർക്കാരിനു അയച്ചതായി അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹി ചലോ കര്‍ഷക പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി രാജസ്ഥാനില്‍നിന്ന് നൂറുകണക്കിന് കര്‍ഷകരാണ് ഡൽഹിയിലേക്കു മാര്‍ച്ച് ചെയ്തത്. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കില്ലെന്ന് കേന്ദ്രം ആവര്‍ത്തിച്ചു വ്യക്തമാക്കിയ സാഹചര്യത്തില്‍ സമരം കടുപ്പിക്കുകയാണു സംയുക്ത സമരസമിതി. കര്‍ഷക സംഘടനാ നേതാക്കള്‍ നാളെ നിരാഹാര സമരം അനുഷ്ഠിക്കും.

ഡല്‍ഹിയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള ഷഹജന്‍പൂരിലാണ് കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ മാര്‍ച്ച് നടത്തുന്നത്. പതിനെട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പ്രതിഷേധം കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതിന് കണ്ണീര്‍പാതകം, ലാത്തിച്ചാര്‍ജ്ജ് ഉള്‍പ്പെടെയുള്ള മുറകളാണ് പൊലീസും സേനയും നടത്തിവരുന്നത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രതിഷേധം ആരംഭിച്ചത്.  പ്ലക്കാര്‍ഡ് കൈയിലേന്തിയ കര്‍ഷകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി നിരത്തുകള്‍ കയ്യേറി.

Eng­lish Sum­ma­ry: Del­hi cha­lo march blocked in Rajasthan Haryana border

You May like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.